ഫാഷൻ തട്ടിപ്പ്; പൂക്കോയ തങ്ങളെയും കമറുദീനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നു

fashiongold-01
SHARE

ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ മഞ്ചേശ്വരം മുൻ എം.എൽ.എയും ജ്വല്ലറി ചെയർമാനുമായ എം.സി. കമറുദീനെയും ജ്വല്ലറി എം.ഡി. പൂക്കോയ തങ്ങളെയും ക്രൈംബ്രാഞ്ച് ഒരുമിച്ചിരുത്തി ചോദ്യംചെയ്യുന്നു. പൂക്കോയ തങ്ങളുടെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് ഇരുവരെയും ചോദ്യംചെയ്യുന്നത്. അതിനിടെ നിക്ഷേപകരും പി.ഡി.പി. പ്രവർത്തകരും എസ്.പി ഓഫിസിലേക്ക് പ്രതിഷേധമാർച്ച്‌ നടത്തി.   

ഫാഷൻ ഗോൾഡ് കേസിൽ മധ്യസ്ഥ ശ്രമങ്ങൾക്ക് നേതൃത്വം കൊടുത്ത ലീഗ് ട്രഷററുടെ വീട്ടിൽവച്ചാണ് പൂക്കോയ തങ്ങളും കമറുദീനും അവസാനമായി ഒരുമിച്ചിരുന്നത്. നാളെ പൂക്കോയ തങ്ങളുടെ കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെ ഏറെ നിർണായകമാണ് ഈ ചോദ്യംചെയ്യൽ. ജ്വല്ലറിയുടെ ദൈനംദിന കാര്യങ്ങളിലും സാമ്പത്തിക ഇടപാടുകളിലും തനിക്ക് പങ്കാളിത്തമില്ല എന്നാണ് കമറുദീന്റെ നിലപാട്. നിക്ഷേപകരുടെ പണം തിരികെ കൊടുക്കാം എന്നാണ് പൂക്കോയ തങ്ങൾ പറയുന്നത്.

അതിനിടെ പണം തിരികെ നൽകാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു ജ്വല്ലറി നിക്ഷേപകരും പിഡിപി പ്രവർത്തകരും എസ്പി ഓഫിസ് മാർച്ച് നടത്തി. 80 ദിവസത്തിലേറെ ജയിലിൽ കഴിഞ്ഞശേഷമാണ് കമറുദീൻ ജാമ്യത്തിലിറങ്ങിയത്. ജ്വല്ലറിയുടെ ജീവനക്കാരെയും നാട്ടിലുള്ള ഡയറക്ടർമാരെയും കഴിഞ്ഞ ദിവസങ്ങളിൽ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തിരുന്നു. 

MORE IN KERALA
SHOW MORE
Loading...
Loading...