തൊഴില്‍വകുപ്പിനെതിരെ കിറ്റെക്സിന്റെ വക്കീല്‍ നോട്ടീസ്; കമ്പനിയുടെ സൽപ്പേര് കളങ്കപ്പെടുത്തി

kitex-new
SHARE

അഞ്ചുകോടിരൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് തൊഴില്‍വകുപ്പിനെതിരെ കിറ്റെക്സിന്റെ വക്കീല്‍ നോട്ടീസ്.

കമ്പനിയില്‍ തൊഴില്‍നിയമങ്ങളുടെ ലംഘനമുണ്ടെന്ന് അവാസ്തവമായി പ്രചരിപ്പിച്ചുവെന്നാണ് ആരോപണം. എറണാകുളം ജില്ലാ ലേബര്‍ ഓഫിസര്‍ പി.എം.ഫിറോസ്, പെരുമ്പാവൂര്‍ അസി.ലേബര്‍ ഓഫിസര്‍ കെ.ബി.ജയപ്രകാശ് എന്നിവര്‍ക്കാണ് നോട്ടീസ്. മിനിമംകൂലി നടപ്പാക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്ത കാര്യം ശ്രദ്ധയില്‍പ്പെടുത്തിയതോടെ നടപടികള്‍ സര്‍ക്കാര്‍ മരവിപ്പിച്ചിരുന്നു.

ലേബര്‍ ഓഫിസറുടെ നടപടി കമ്പനിയുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കിയെന്നും നിയമലംഘനമുണ്ടെന്ന പ്രസ്താവന  പതിനഞ്ചു ദിവസത്തിനുള്ളില്‍ പിന്‍വലിക്കണമെന്നും നോട്ടീസില്‍ ആവശ്യമുണ്ട്.

MORE IN KERALA
SHOW MORE
Loading...
Loading...