നിബന്ധനകളിൽ വലഞ്ഞ് ധനകാര്യസ്ഥാപനങ്ങൾ; ഇടപാടുകാർക്കും ദുരിതം

bank
SHARE

വാക്സീനെടുത്തവരെയും ഇല്ലെങ്കില്‍ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റുള്ളവരെയും മാത്രമേ പ്രവേശിപ്പിക്കാവൂ എന്ന നിബന്ധനയില്‍ വലഞ്ഞ് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും. കോവിഡ് കാലത്ത് ആശ്വാസമായി വായ്പകളും പലിശയിളവുകളും സര്‍ക്കാര്‍  പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പ്രയോജനം കിട്ടേണ്ട പലര്‍ക്കും ഇപ്പോള്‍ ബാങ്കിലെത്താനാവില്ല. ഇടപാടുകാരുമായി വാക്കേറ്റമുണ്ടാകുമെന്നതിനാല്‍ സര്‍ക്കാര്‍ നിര്‍ദേശം കടുപ്പിച്ച് നടപ്പിലാക്കാന്‍ ബാങ്കുകള്‍ തയാറായേക്കില്ല.

ബാങ്കുകളടക്കമുള്ള ധനകാര്യസ്ഥാപനങ്ങള്‍ക്കും ബാധകമാണ് സര്‍ക്കാരിന്‍റെ പുതിയ നിബന്ധനകള്‍. ചില ബാങ്കുകള്‍ ഇക്കാര്യം ഇടപാടുകാരെ അറിയിച്ച് നോട്ടീസ് പതിപ്പിച്ചിട്ടുണ്ട്. എന്നാല്‍ നോട്ടീസിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാനാവുന്നില്ല. വാക്സീനെടുക്കാത്തവര്‍ നിരവധി പേര്‍ ഇന്ന് ബാങ്കുകളിലെത്തിയെങ്കിലും ബാങ്ക് അധികൃതര്‍ തടഞ്ഞില്ല. മാസ്ക്, സാനിറ്റൈസര്‍, താപനില പരിശോധിക്കല്‍ തുടങ്ങിയവ മാത്രമാണ് ഉറപ്പാക്കുന്നത്. വാക്സീന്‍ തരാതെ സര്‍ക്കാരിന് ഇങ്ങനെയുള്ള നിബന്ധനകള്‍ എങ്ങനെ അടിച്ചേല്‍പ്പിക്കാന്‍ സാധിക്കുമെന്നാണ് ഇടപാടുകാരുടെ ചോദ്യം.

പുതിയ നിബന്ധനകള്‍ നടപ്പിലാക്കണം എന്ന് വ്യക്തമാക്കി ഇന്നലെ സംസ്ഥാന തല ബാങ്കേഴ്സ് സമിതി സര്‍ക്കുലര്‍ ഇറക്കിയിരുന്നു. വാക്സീനെടുത്ത ജീവനക്കാരുടെ എണ്ണവും ഒരു സമയം എത്ര ഇടപാടുകാരെ പ്രവേശിപ്പിക്കാമെന്നതും ബാങ്കിനുമുന്നില്‍ പ്രദര്‍ശിപ്പിക്കണം. 

MORE IN KERALA
SHOW MORE
Loading...
Loading...