കോഴിക്കോടിന്റെ വ്യാപാര കഥ പറഞ്ഞ് ഉരു മ്യൂസിയം; കൗതുകം

uru
SHARE

അറബ് നാടുകളും മറ്റുമായുള്ള കോഴിക്കോടിന്റെ വ്യാപാര കഥ പറയുകയാണ്  തെക്കേ കടപ്പുറത്തുള്ള ഉരു മ്യൂസിയം. കടല്‍ യാത്രയുമായി ബന്ധപ്പെട്ട നൂറ്റാണ്ടുകള്‍ പഴക്കമുള്ള വസ്തുക്കളും അമൂല്യരേഖകളുമാണ് ഇവിടെയുള്ളത്.

കാലത്തില്‍ മുങ്ങിപ്പോയ പത്തേമാരികളുടെയും കച്ചവടസംഘങ്ങളുെടയും കഥകള്‍ ചികയാം. ഈ മ്യൂസിയത്തില്‍ വന്നാല്‍. കോഴിക്കോടിന്റെ കടല്‍ കടന്നുപോയൊരു പൈതൃകത്തിന്റെ ഭാഗമാണ് ഉരുക്കള്‍. ഉരുക്കളെന്നാല്‍ ചരക്കുകളും മറ്റും കൊണ്ടുപോകാനുപയോഗിച്ച മരം കൊണ്ടുള്ള ചെറുകപ്പലുകള്‍. ഹാജി പി.ഐ അഹമ്മദ് കോയ എന്ന സ്ഥാപനമാണ് കേരളത്തിലെ ഉരു നിര്‍മ്മാണരംഗത്തെ എക്കാലത്തേയും കപ്പിത്താന്‍. തെക്കേ കടപ്പുറത്തുള്ള അവരുടെ ഒാഫീസിലാണ് ചരിത്ര ശേഷിപ്പുകളുറങ്ങുന്ന മ്യൂസിയം.

ഉരുക്കളുടെ മാതൃകകള്‍, ദിശാ സൂചകങ്ങള്‍, ബൈനോക്കുലറുകള്‍ തുടങ്ങി കടല്‍ യാത്രയുമായി ബന്ധപ്പെട്ടതാണ് ഇവിടെയുള്ളതെല്ലാം. അറബ് നാടുകളുമായുള്ള വ്യാപാര രേഖകളും അമൂല്യ ഫോട്ടോകളുമുണ്ട്. സ്ഥാപനത്തിന്റെ എം.ഡി പി.ഒ ഹാഷിമാണ് മ്യൂസിയത്തിന്റെ പിന്നില്‍. ഗവേഷണ വിദ്യാര്‍ഥികള്‍ക്കും ഇവിടെ വാതില്‍തുറന്നിട്ടിരിക്കുന്നു. അറബ് കച്ചവടക്കാര്‍ക്ക് താമസിക്കാനും വസ്തുകക്കള്‍ സൂക്ഷിക്കാനുമുള്ള ഇടങ്ങളായിരുന്നു പാണ്ട്യാലകള്‍. അത്തരത്തിലൊന്ന് പുനര്‍നിര്‍മ്മിക്കാനും ശ്രമമുണ്ട്.

MORE IN KERALA
SHOW MORE
Loading...
Loading...