ഭൂമി തട്ടിപ്പ് കേസിൽ അറസ്റ്റിലായി; പിന്നാലെ പരാതിപ്രളയം

landfraud
SHARE

ഭൂമി തട്ടിപ്പ് കേസില്‍ പത്തനംതിട്ട റാന്നി പൊലീസ് അറസ്റ്റു െചയ്തയാള്‍ക്കെതിരെ കൂടുതല്‍ പരാതികള്‍. കെ.എസ്.ആര്‍.ടി.സിയില്‍ ഉള്‍പ്പടെ ജോലി വാഗ്ദാനം ചെയ്ത് അനില്‍‌കുമാര്‍ പണം വാങ്ങിയിട്ടുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

പിന്നാലെ അനില്‍കുമാര്‍ ഒളിവില്‍ പോയി. തമിഴ്നാട്ട‍ില്‍ ഒരു ചെറിയ ആശ്രമം സ്ഥാപിച്ച് ആള്‍ ദൈവമായി കഴിയുന്നുണ്ടെന്ന് വിവരം ലഭിച്ചു. തുടര്‍ന്ന് അവിടെ എത്തി അറസ്റ്റു ചെയ്യുകയായിരുന്നു.

റിമാന്‍ഡ‍ിലുള്ള പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമ്പോള്‍ കൂടുതല്‍ തട്ടിപ്പുകളെക്കുറിച്ച് വിവരം ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

MORE IN KERALA
SHOW MORE
Loading...
Loading...