ട്രിപ്പിള്‍ ലോക്ഡൗണ്‍ കുരുക്കഴിക്കാന്‍ നഗരസഭ ഹൈക്കോടതിയിലേക്ക്

marad-n
SHARE

കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലെ അശാസ്ത്രീയത പരിഹരിക്കണമെന്ന ആവശ്യം ഉന്നയിച്ച് മരട് നഗരസഭ ഹൈക്കോടതിയെ സമീപിക്കും. നഗരസഭാ ഡിവിഷനുകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ നടപടി പുനഃപരിശോധിക്കണമെന്ന് രണ്ടാഴ്ച മുന്‍പ് അടിയന്തരപ്രമേയത്തിലൂടെ നഗരസഭ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹൈക്കോടതിയെ സമീപിക്കാനുള്ള തീരുമാനത്തില്‍ പ്രതിപക്ഷം വിയോജിപ്പ് രേഖപ്പെടുത്തി. 

അറുപതിനായിരത്തിനടുത്ത് ജനസംഖ്യയുള്ള മരട് നഗരസഭയില്‍ നിലവില്‍ രോഗബാധിതര്‍ 170 പേര്‍. ആകെയുള്ള മുപ്പത്തിമൂന്ന് ഡിവിഷനുകളില്‍ ഒന്നില്‍ മാത്രമാണ് അന്‍പതിനടുത്ത് രോഗികളുള്ളത്. ടിപിആര്‍ 23.6 ശതമാനം. എന്നാല്‍ നഗരസഭയുടെ കണക്കനുസരിച്ച് 0.2% ആണ് ടിപിആര്‍.  ആരോഗ്യവകുപ്പിന്‍റെ കണക്കനുസരിച്ച് ഡി കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന മരടില്‍ ജനജീവിതംസ്തംഭിച്ചിരിക്കുകയാണെന്ന് കാണിച്ചാണ് നഗരസഭ കൗണ്‍സില്‍ ചേര്‍ന്നത്. 

രോഗവ്യാപനം കണക്കിലെടുത്ത് മാത്രം കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കണമെന്നാണ് നഗരസഭ അധികൃതരുടെ ആവശ്യം.  സംസ്ഥാന സര്‍ക്കാരിന് നിവേദനം നല്‍കുകയും അടിയന്തരപ്രമേയത്തിലൂടെ ഇക്കാര്യം  ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടി സ്വീകരിക്കാത്തതിനാലാണ് നഗരസഭ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്.

MORE IN KERALA
SHOW MORE
Loading...
Loading...