51 കവിതകൾ 22 മിനിറ്റിൽ ചൊല്ലി ആറുവയസുകാരി; സ്വന്തമാക്കിയത് റെക്കോർഡ്

Specials-HD-Thumb-Theertha-Poem
SHARE

കുഞ്ഞുണ്ണിമാഷിന്റെ അന്‍പത്തിയൊന്ന് കവിതകള്‍ ഇരുപത്തിരണ്ട് മിനിറ്റില്‍ ചൊല്ലി ആറുവയസുകാരിയുടെ ലോക റെക്കോര്‍ഡ്. കൊച്ചി തൃപ്പൂണിത്തുറ സ്വദേശിനി തീര്‍ഥ വിവേകിന്റേതാണ് നേട്ടം. ഒരുവര്‍‌ഷത്തിലധികമായി തുടരുന്ന ഒാണ്‍ലൈന്‍ ക്ളാസിനിടയില്‍ അച്ഛന്റെ ശിക്ഷണത്തിലാണ് തീര്‍ഥ കവിതകള്‍ പഠിച്ചത്.

കവി യാത്രയായി പതിനഞ്ച് വര്‍ഷം. പൊക്കമില്ലായ്മയാണെന്റെ പൊക്കമെന്ന് പാടിയ കുഞ്ഞുണ്ണിയുടെ കവിതകള്‍ ഈ തലമുറയും ഏറ്റപാടുന്നു.  

കാണാത്ത കവിയെ തീര്‍ഥ അറിഞ്ഞത് അച്ഛന്‍‍ ചൊല്ലിക്കൊടുത്ത വരികളിലൂടെയാണ്. ഏറ്റുചൊല്ലിയ വരികള്‍ ഹൃദിസ്ഥമായി . കവിയോടുള്ള ഇഷ്ടവും. അങ്ങനെയാണ് കുഞ്ഞുണ്ണിമാഷിന്റെ അന്‍പത്തിയൊന്ന് കവിതകള്‍ ഇരുപത്തിരണ്ട് മിനിറ്റില്‍ ചൊല്ലി ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡിലേക്ക് തീര്‍ഥ എത്തിയത്.

തൃപ്പൂണിത്തുറ എന്‍എസ്എസ് സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ് തീര്‍ഥ. കോവിഡ് കാലത്തെ ആദ്യ ലോക്ഡൗണില്‍ തുടങ്ങിയ സ്വന്തം യു ട്യൂബ് ചാനല്‍ വഴി ഇതിനകം തീര്‍ഥ സുപരിചിതയാണ്. ഗൂഗിള്‍ ക്ളാസ്റൂമിലെ സുഹൃത്തുക്കളില്‍ പലര്‍ക്കും കുഞ്ഞുണ്ണിക്കവിതയെ പരിചയപ്പെടുത്തയതും തീര്‍ഥയാണ്. 

MORE IN KERALA
SHOW MORE
Loading...
Loading...