കാടിറങ്ങുന്ന ആനയെത്തേടി കാടുകയറി വനപാലകർ; പ്രതീക്ഷയിൽ കർഷകർ

elephantsearch
SHARE

കാടിറങ്ങുന്ന ആനയെ തേടി നാട്ടുകാരും വനപാലകരും കാടുകയറി. പത്തനംതിട്ട റാന്നി ഫോറസ്റ്റ് റേഞ്ച് പരിധിയില്‍ കാട്ടാനയുടെ ശല്യം പതിവായതോടെയായിരുന്നു പരിശ്രമം. എന്നാല്‍ ഒരു ദിവസം മുഴുവന്‍ തിരഞ്ഞെങ്കിലും ആനയെ കണ്ടെത്താനായില്ല.

ഇടക്കാടുകളിൽ തമ്പടിച്ചിരിക്കുന്ന കാട്ടാനകളെ നീലിപിലാവ് ഉൾവനത്തിലേക്കു കയറ്റി വിടുകയായിരുന്നു ലക്ഷ്യം. ഇതിനായി തോക്കും പടക്കവുമൊക്കെ കരുതിയിരുന്നു.എന്നാല്‍ ഫലമുണ്ടായില്ല.

വരും ദിവസങ്ങളിലും ശ്രമം തുടരും. ആനകളെ ഉള്‍വനത്തിലേക്ക് കയറ്റി വിട്ടാല്‍ ശല്യം കുറയുമെന്നാണ് കർഷകരുടെ പ്രതീക്ഷ.

MORE IN KERALA
SHOW MORE
Loading...
Loading...