ചെരുപ്പ് പൊട്ടിയവനല്ലേ അത് വാങ്ങാൻ വരൂ; ഞങ്ങൾ ആത്മഹത്യ ചെയ്യണോ? ദൈന്യം വിഡിയോ

nedumangadmerchant-28
SHARE

അശാസ്ത്രീയമായ അടച്ചിടൽ കാരണം ആത്മഹത്യയുടെ വക്കിലാണെന്ന് വ്യാപാരികൾ. കടകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി ഇല്ലാത്തതിനാൽ ജീവിതം വഴിമുട്ടി നിൽക്കുകയാണ്. നെടുമങ്ങാട് നഗരസഭയിൽ നടന്ന അവലോകന യോഗത്തിൽ വസ്ത്രവ്യാപാരിയായ അർഷാദ് ആണ് ദൈന്യാവസ്ഥ ചെയർപേഴ്സണോട് തുറന്ന് പറയുന്നത്. അർഷാദ് പറയുന്നത് ഇങ്ങനെ..

ഭാര്യയുടെ കെട്ടുതാലി പണയം വച്ചിട്ടാണ് സ്വന്തമായി പലരും തൊഴിൽ തുടങ്ങിയത്. 80 ദിവസമായി ഇത് സഹിക്കുകയാണ്. ചെരുപ്പ് പൊട്ടിയവനല്ലേ ചെരുപ്പ് വാങ്ങാൻ പോകൂ? അല്ലാത്തവൻ പോകുമോ? ഫാൻസിയിലും തുണിക്കടയിലും അത്യാവശ്യമില്ലാത്തവർ പോകില്ല. കഴിഞ്ഞ നാലുമാസമായി സഹിക്കുകയാണ്. കടയുടെ വാടക അടക്കമുള്ളവ മുടങ്ങി. ബാങ്കുകാർ നിരന്തരം വിളിക്കുന്നുണ്ട്. ജീവിക്കാൻ മറ്റ് മാർഗങ്ങളില്ല.

നിവർത്തികേട് കൊണ്ടാണ് ഇങ്ങനെയൊക്കെ സംസാരിക്കുന്നത്. സർക്കാർ സംവിധാനങ്ങളുമായി സഹകരിക്കാൻ ഒരു മടിയുമില്ല. ഞങ്ങളിനി ആത്മഹത്യ ചെയ്യണോ? കാസർകോടേക്ക് തിരുവനന്തപുരത്ത് നിന്ന് കെഎസ്ആർടിസി ഓടുമ്പോ ഉണ്ടാകുന്ന റിസ്കൊന്നും നാട്ടിൽ കട തുറക്കുമ്പോൾ ഉണ്ടാകുന്നില്ല. വാർഡുതലത്തിൽ അടച്ചിടൽ നടപ്പിലാക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. ഞങ്ങളുടെ അവസ്ഥ കൂടി പരിഗണിക്കണമെന്ന് വാക്കുകൾ ഇടറി അർഷാദ് പറയുന്നു.

MORE IN KERALA
SHOW MORE
Loading...
Loading...