രണ്ടു വൃക്കകളും തകരാറിൽ; ശസ്ത്രക്രിയയ്ക്ക് വേണ്ടത് 15 ലക്ഷം; വേണം കനിവ്

linucharity
SHARE

ജീവിതത്തിലേക്ക് തിരിച്ചുവന്ന് പഴയതുപോലെ ഭാര്യയും പിഞ്ചു കുഞ്ഞുമൊത്ത് സന്തോഷകരമായി ജീവിക്കാൻ ആഗ്രഹിക്കുകയാണ് ലിനു എന്ന യുവാവ്. രണ്ടു വൃക്കകളും തകരാറിലായ ഈ യുവാവിന് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വേണ്ടത് 15 ലക്ഷത്തോളം രൂപയാണ്. സുമനസുകൾ കനിയും എന്ന പ്രതീക്ഷയിലാണ് ലിനുവും കുടുംബവും.

കായംകുളം ക്യഷ്ണപുരം കാവിൻ്റെ വടക്കതിൽ ലിനു എന്ന യുവാവിന്  തീക്ഷകളേറെയുണ്ടായിരുന്നു.എന്നാൽ  ഇരു വൃക്കകളും തകരാറിലായി ചികിത്സയിലായതോടെ ജീവിതം വഴിമുട്ടി. മേസ്തിരി പണി ചെയ്താണ് ഉപജീവനം നടത്തിയിരുന്നത്.ഭാര്യയും മൂന്ന് വയസ്സുള്ള  കുഞ്ഞും  അടങ്ങുന്നതാണ് ലിനുവിൻ്റെ കുടുംബം. ഇപ്പോൾ ഡയാലിസിസ് ചെയ്യുന്നുണ്ട്. എത്രയും പെട്ടെന്ന് വൃക്ക മാറ്റി വെക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചിരിക്കുകയാണ് .  ഓപ്പറേഷന് മാത്രം  ഏകദേശം 15  ലക്ഷത്തോളം രൂപ വേണ്ടി വരും

ലിനുവിൻ്റെ മാതാവ് വൃക്ക നൽകാൻ തയാറാണ്. മറ്റു വരുമാന മാർഗങ്ങൾ ഒന്നുമില്ലാത്ത മനോജും കുടുംബവും ഓപ്പറേഷന് വേണ്ടി വരുന്ന വലിയ തുക എങ്ങനെ കണ്ടെത്തും എന്നറിയാതെ വിഷമിക്കുകയാണ്. സുമനസുകൾ കരുണയുടെ കരം നീട്ടും എന്ന പ്രതീക്ഷയിലാണ്  ഇവർ.

MORE IN KERALA
SHOW MORE
Loading...
Loading...