പ്രായം വെറും നമ്പര്‍; പരീക്ഷയ്ക്കൊരുങ്ങി 56കാരി അമ്മയും 36കാരി മകളും

mother-daughter-exam
SHARE

കോഴിക്കോട് അന്നശേരിയില്‍ ഒരു അമ്മയും മകളും ഒരുമിച്ച് ഹയര്‍സെക്കന്‍ഡറി തുല്യതാ പരീക്ഷ എഴുതുകയാണ്. അന്‍പത്തിയെട്ടുവയസുള്ള മല്ലികയും മുപ്പത്തിയാറു വയസുള്ള മകള്‍ അനുപമയുമാണ് ഒരേ സ്കൂളില്‍ പരീക്ഷയെഴുതുന്നത്. 

ജീവിതയാത്രയില്‍ നഷ്ടപ്പെട്ട സ്വപ്നങ്ങളിലൊന്ന് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് മല്ലിക അമ്മ. പ്രായം അതിനു തടസമല്ല. 56 വയസാണ്. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ അഛന്റെ മരണത്തെ തുടര്‍ന്നായിരുന്നു പഠനം നിര്‍ത്തിയത്.പക്ഷെ പഠിക്കണമെന്ന അടങ്ങാത്ത ആഗ്രഹമാണ് ഇന്ന് ഈ വയസിലും ക്ലാസ് മുറിയിലെത്തിച്ചത്. പ്രത്യേകത ഇതൊന്നുമല്ല. പാതിവഴിയില്‍ പഠനം നിര്‍ത്തിയ 36 വയസുള്ള മകള്‍ അനുപമയും ഈ അമ്മക്കൊപ്പം സാക്ഷരതാ മിഷന്റെ  പ്ലസ് ടു തുല്യതാ പരീക്ഷയെഴുതുന്നുണ്ട്്. വീട്ടിലിരിക്കുന്ന സമാനപ്രായക്കാര്‍ക്ക് ഇത് പ്രചോദനമാകട്ടെയെന്നാണ് ഇവര്‍ പറയുന്നത്

അമ്മയുടെ പ്രോല്‍സാഹനം ഒന്നുകൊണ്ടുമാത്രമാണ് അനുപമയും വീണ്ടും പഠിക്കാന്‍ തുടങ്ങിയത്. ആദ്യം മടിയുണ്ടായിരുന്നെങ്കിലും പിന്നെ അമ്മക്കൊപ്പം ചേര്‍ന്നു. ഒാരോ ക്ലാസ് പിന്നിടുമ്പോള്‍ ആത്മവിശ്വാസം കൂടുകയാണ്. എന്ത് തടസമുണ്ടെങ്കിലും അതെല്ലാം മറികടക്കാന്‍ കഴിയും എന്നു തന്നെയാണ് ഈ അമ്മയുടേയും മകളുടേയും ജീവിതം നല്‍കുന്ന പാഠം.

MORE IN KERALA
SHOW MORE
Loading...
Loading...