കൊയിലാണ്ടി നഗരസഭയിൽ വ്യാപനം അതിരൂക്ഷം; നിയന്ത്രണങ്ങൾ ശക്തം

koyilandy
SHARE

കോഴിക്കോട് കൊയിലാണ്ടി നഗരസഭാ പരിധിയില്‍ കോവിഡ് വ്യാപനം അതിരൂക്ഷം . നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ് നഗരസഭയും പൊലിസും . കൊയിലാണ്ടി ഹാര്‍ബറിന്റെ പ്രവര്‍ത്തനവും നിര്‍ത്തിവച്ചിട്ടുണ്ട്.നിലവില്‍ 18.5 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 

കഴിഞ്ഞ മൂന്ന് ആഴ്ചയായി കൊയിലാണ്ടി നഗരസഭ ഡി കാറ്റഗറിയിലാണ്. അഞ്ചുവാര്‍ഡുകള്‍ കണ്ടെയിന്‍റസോണാണ്. 541 പേര്‍ കോവിഡ് സ്ഥിരീകരിച്ച് ചികില്‍സയിലുണ്ട്. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി അന്‍പതിനു മുകളിലാണ്. ഈ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ ഒന്നു കൂടി കൂട്ടിയത്.പൊലിസ് പരിശോധന കൂടുതലായി നടക്കുന്നുണ്ട്.

കച്ചവടസ്ഥാപനങ്ങളില്‍ പരിശോധന നടത്താനും പ്രത്യേക വാക്സീനേഷന്‍ പദ്ധതി നടപ്പാക്കാനും തീരുമാനിച്ചു ഹാര്‍ബര്‍ ഉള്‍പ്പെടുന്ന തീരദേശ മേഖലകളില്‍ രോഗ വ്യാപനം കൂടുതലായതിനാലാണ് ഹാര്‍ബര്‍ അടച്ചത്.വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധന നടത്താനാണ് നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ തീരുമാനം 

MORE IN KERALA
SHOW MORE
Loading...
Loading...