‌‌9 വർഷം മുൻപ് 12 കോടിയുടെ ക്രമക്കേട്: നിയമപോരാട്ടം; നീറുന്ന സങ്കടവുമായി നാട്

bank-cheating
SHARE

നിക്ഷേപത്തുക ലഭിക്കാനായി ഒന്‍പതുവര്‍ഷമായി കാത്തിരിക്കുകയാണ് ആയിരത്തിലധികം നിക്ഷേപകര്‍. കൊല്ലം കൊട്ടാരക്കരയിലെ നിക്ഷേപത്തുക ലഭിക്കാനായി ഒന്‍പതുവര്‍ഷമായി കാത്തിരിക്കുകയാണ് ആയിരത്തിലധികം നിക്ഷേപകര്‍ സര്‍വീസ് സഹകരണബാങ്കിലാണ് പന്ത്രണ്ടു കോടി രൂപയുടെ ക്രമക്കേട് നടന്നത്. ഇടതുഭരണകാലത്തെ ക്രമക്കേടിനെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയിട്ട് അഞ്ചുവര്‍ഷമായിട്ടും പരാതിക്കാര്‍ക്ക് നീതി കിട്ടിയില്ല. 

നാടൊട്ടുക്കും സഹകരണബാങ്കുകളിലെ തട്ടിപ്പ് പുറത്തുവരുമ്പോള്‍‌ ഒന്‍പതുവര്‍ഷമായുളള നീറുന്ന സങ്കടമാണ് താമരക്കുടിക്കാര്‍ക്ക് പറയാനുളളത്. സിപിഎം നേതൃത്വത്തിലുളള ഇടതുഭരണത്തിലിരിക്കെ നടത്തിയ ക്രമക്കേടിന്റെ പേരിലാണ് ഇൗ അവസ്ഥയുണ്ടായത്. ‌കര്‍ഷകരും സാധാരണക്കാരും വളര്‍ത്തിയെടുത്ത ബാങ്കിന്റെ അടിത്തറതോണ്ടിയ പന്ത്രണ്ട് കോടിയുടെ ക്രമക്കേട് കണ്ടെത്തിയത് ഒന്‍പതുവര്‍ഷം മുന്‍‌പാണ്. അന്നുമുതല്‍ നിയമപോരാട്ടത്തിലാണ് നിക്ഷേപകര്‍. 

2016 ല്‍ തുടങ്ങിയ ക്രൈംബ്രാഞ്ച് അന്വേഷണത്തിലായിരുന്നു പരാതിക്കാരുടെ പ്രധാന പ്രതീക്ഷ.  ഇതിനോടകം രണ്ടു മുഖ്യമന്ത്രിമാരെയും മൂന്നു സഹകരണമന്ത്രിമാരെയും അഞ്ച് സഹകരണ റജിസ്ട്രാര്‍മാരെയും നേരില്‍ കണ്ടു. എത്രയോ ഉത്തരവുകളിറങ്ങി. ഫലമുണ്ടായില്ലെന്ന് നിക്ഷേപകര്‍ പറയുന്നു ആറുവര്‍ഷമായി അ‍ഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ നിയന്ത്രണത്തിലാണ് ബാങ്ക് പ്രവര്‍ത്തനം. ബാങ്കിന്റെ തകര്‍ച്ചയ്ക്ക് കാരണക്കാരായ രാഷ്ട്രീയനേതാക്കളും പാര്‍ട്ടിയുമൊക്കെ മൗനം പാലിക്കുമ്പോള്‍ എന്തുചെയ്യുമെന്നറിയാതെ വിഷമിക്കുകയാണ് നിക്ഷേപകര്‍.

MORE IN KERALA
SHOW MORE
Loading...
Loading...