പൊതികളാക്കി ട്രോളി ബാഗിൽ ക‍ഞ്ചാവ്; ചെങ്ങന്നൂരിൽ അറസ്റ്റ്

Chengannur-Ganja
SHARE

ചെങ്ങന്നൂരില്‍ 25 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയിലായി. പൊതികളിലാക്കി ട്രോളി ബാഗില്‍ കൊണ്ടുവന്ന കഞ്ചാവാണ് പിടിച്ചെടുത്തത്.

ചെങ്ങന്നൂര്‍ ബെഥേല്‍ ജംക്ഷനിലായിരുന്നു രാവിലെ കഞ്ചാവ് പിടിച്ചത്. ബാംഗ്ലൂരില്‍ നിന്നാണ് കഞ്ചാവെത്തിച്ചത്. മള്‍ട്ടി ആക്സില്‍ ബസില്‍ ട്രോളിബാഗിലാക്കിയാണ് കഞ്ചാവെത്തിച്ചത്. ബസിറങ്ങി ട്രോളി ബാഗുമായി പോകുമ്പോള്‍ പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. മുളക്കഴ സ്വദേശി സാഗര്‍, തിരുവല്ല സ്വദേശി സിയാദ് എന്നിവരാണ് കഞ്ചാവുമായെത്തിയത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ചെങ്ങന്നൂര്‍ എസ്.ഐ. പ്രതിഭാ നായരുടെ നേതൃത്വത്തിലായിരുന്നു കഞ്ചാവ് പിടിച്ചെടുത്തത്. ചെങ്ങന്നൂര്‍ തഹസീല്‍ദാരുടെ മേല്‍നോട്ടത്തില്‍ ക‍ഞ്ചാവിന്‍റെ അളവ് തിട്ടപ്പെടുത്തി. പ്രതി സാഗര്‍ പൊലീസിനെ ആക്രമിച്ച കേസിലും കഞ്ചാവ് വില്‍പനക്കേസുകളിലും പ്രതിയാണ്. വലിയ തോതില്‍ കഞ്ചാവെത്തിച്ച് ചെറുപൊതികളാക്കി വില്‍ക്കുന്നതാണ് പ്രതികളുടെരീതി.

MORE IN KERALA
SHOW MORE
Loading...
Loading...