താത്ക്കാലിക കരാർ ജീവനക്കാരെ പിരിച്ചു വിടണം; എഫ്എസിടിയിൽ പണിമുടക്ക്

Fact-Protest
SHARE

എറണാകുളം ഏലൂർ എഫ്എസിടിയിലെ ജീവനക്കാർ പണിമുടക്കി. അനധികൃതമായി നിയമിച്ച താത്ക്കാലിക കരാർ ജീവനക്കാരെ പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ടാണ് തൊഴിലാളികളാണ് പണി മുടക്കിയത്.

യോഗ്യതയില്ലാത്ത തൊഴിലാളികളെ കുറഞ്ഞ കൂലിക്ക് നിയമിക്കുന്നുവെന്നാരോപിച്ചായിരുന്നു എഫ്എസിടിയിലെ ലിസ്റ്റഡ് കരാർ ജീവനക്കാർ സമരം നടത്തിയത്. അടിസ്ഥാന യോഗ്യത ഇല്ലാത്തവരാണ് നിലവിൽ എഫ്എസിടിയിൽ ജോലി ചെയ്യുന്നതെന്ന് ഇവർ ആരോപിക്കുന്നു. സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് കരാർ തൊഴിലാളികൾ ജോലി ചെയ്യുന്നതെന്നും സമരത്തിൽ പങ്കെടുത്തവർ പറയുന്നു.

അനധികൃതമായി ജോലി ചെയ്യുന്നവരെ മാറ്റിയില്ലെങ്കിൽ പ്രതിഷേധവുമായി മുൻപോട്ട് പോകാനാണ് എഫ്എസിടി ജീവനക്കാരുടെ തീരുമാനം.

MORE IN KERALA
SHOW MORE
Loading...
Loading...