വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ഇന്ന്; ഭരണങ്ങാനം ഭക്തിസാന്ദ്രം

alphonsa-new
SHARE

ഭരണങ്ങാനത്തെ ഭക്തിസാന്ദ്രമാക്കി വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ഇന്ന്. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചുള്ള തിരുനാൾ റാസക്ക് കർദിനാൾ മാർ ജോർജ് ആലഞ്ചേരി കാർമികത്വം വഹിച്ചു. 

1946 ജൂലൈ 28ന് നിത്യനിദ്ര പ്രാപിച്ച വിശുദ്ധ അൽഫോൻസാമ്മയുടെ എഴുപത്തിയഞ്ചാം ചരമവാർഷിക ദിനം കൂടിയാണ് ഇന്ന്. ഭരണങ്ങാനത്തെ തീർഥാടന കേന്ദ്രത്തിൽ 19 മുതൽ നടന്നുവന്ന തിരുനാളിനാണ് ഇന്ന് പരിസമാപ്തിയായത്. പുലർച്ചെ അഞ്ചരയ്ക്ക് കുർബാനയോടെ തിരുനാൾ ദിന ചടങ്ങുകൾക്ക് തുടക്കമായി. പതിനൊന്ന് മണിക്ക് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ നേതൃത്വത്തിൽ തിരുനാൾ റാസ. 

കോവിഡ് മാനദണ്ഡങൾ പാലിച്ചായിരുന്നു തീർഥാടകർക്ക് പ്രവേശനം. തിരുനാൾ ദിന ചടങ്ങുകൾ ഓൺലൈനായി കാണാനും ഇക്കുറി സൗകര്യമൊരുക്കി. ചൊവ്വാഴ്ച പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്   സുറിയാനി കുർബാന അർപ്പിച്ച് സന്ദേശം നൽകി.  

MORE IN KERALA
SHOW MORE
Loading...
Loading...