റിയാസിനെ അടുത്ത മുഖ്യമന്ത്രിയാക്കാന്‍ പിണറായി ശ്രമം; ലീഗ് തകരും: സുരേന്ദ്രൻ

pinarayi-riyas-surendran
SHARE

അടുത്ത തിരഞ്ഞെടുപ്പിൽ സിപിഎം െകാണ്ടുവരാൻ പോകുന്നത് ഒരു മുസ്​ലിം മുഖ്യമന്ത്രിയെ ആയിരിക്കുമെന്ന വാദവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. അടുത്ത തവണ ഒരു മുസ്​ലിം മുഖ്യമന്ത്രിയെ കൊണ്ടുവരാനുള്ള ശ്രമമാണ് നടക്കുന്നതെന്നും  ഒരു അഭിമുഖത്തില്‍ ബിജെപി അധ്യക്ഷന്‍ ആരോപിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ മരുമകനും മന്ത്രിയുമായ പി.എ മുഹമ്മദ് റിയാസിനെ ഉന്നമിട്ടാണ് സുരേന്ദ്രന്റെ പുതിയ വിമര്‍ശനം. 

സുരേന്ദ്രന്റെ വാക്കുകൾ ഇങ്ങനെ: ‘ഉറപ്പായും അടുത്ത തവണ ഒരു മുസ്​ലിം മുഖ്യമന്ത്രിയെ കൊണ്ടുവരാനുള്ള ശ്രമമാണ് നടക്കുന്നത്. അതിനുള്ള ഒരുക്കങ്ങളാണ് പിണറായി നടത്തുന്നത്. ലീഗിനെ തകർക്കും. ഇപ്പോൾ തന്നെ മറ്റൊരു മന്ത്രിക്കും ഇല്ലാത്ത വിധമുള്ള പിആർ വർക്കാണ് റിയാസിനായി നടക്കുന്നത്. ഇദ്ദേഹം റോഡ് നന്നാക്കുന്നു, കുഴി അടയ്ക്കുന്നു അങ്ങനെ കുറേ. ഇതിൽ എത്ര റോഡ് നന്നായി, എത്ര കുഴി അടഞ്ഞു. ഇതാണ് പിആർ വർക്ക്. ചെറുപ്പക്കാരനായ ഉൗർജസ്വലനായ ഒരു മന്ത്രി എന്ന പേര് ഉണ്ടാക്കാനാണ് ഈ പിആർ ശ്രമം. ഇത് അടുത്ത തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നീക്കമാണ്. റിയാസിനെ ഉയർത്തി കാട്ടി അടുത്ത തവണ തിരഞ്ഞെടുപ്പിനെ നേരിടും. മുസ്​ലിം യുവ മുഖ്യമന്ത്രി. ഇതാണ് ലക്ഷ്യം.

ഇപ്പോൾ പാർട്ടിയില്ല എല്ലാം പിണറായി മാത്രമാണ്. മുസ്​ലിം ലീഗിൽ നിന്നും െകാഴിഞ്ഞുപോക്ക് ഉണ്ടാകും. അധികാരമില്ലാതെ ലീഗിന് പിടിച്ചുനിൽക്കാനാകില്ല. കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയാകാനും പോകുന്നില്ല. അതുകാെണ്ട് റിയാസ് വരുന്നതോടെ മുസ്​ലിം വോട്ടുകൾ എൽഡിഎഫിലേക്ക് എത്തും. ലീഗ് തകരും. ഹിന്ദു വോട്ടുകൾ സിപിഎമ്മിന് നഷ്ടമാകുമെന്ന കാര്യം ഉറപ്പാണ്. അപ്പോൾ മുസ്​ലിം വോട്ടുകൾ കൊണ്ട് ആ കുറവ് മറികടക്കണം.’ സുരേന്ദ്രൻ പറയുന്നു.

MORE IN KERALA
SHOW MORE
Loading...
Loading...