ലഭ്യമായ ഒഴിവുകളിൽ നിയമനം; കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി

PSC-Sabha-CM
SHARE

അടുത്ത മാസം നാലിന് റദ്ദാക്കുന്ന പി.എസ്.സി. റാങ്ക് പട്ടികകളുടെ കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍റെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം . മനോരമ ന്യൂസ് പരമ്പരയാണ് സബ്മിഷന് ആധാരം. 

സർക്കാർ ജോലിയെന്ന സ്വപ്നം കയ്യെത്തും ദൂരത്ത് നഷ്ടമാകുന്ന ആയിരക്കണക്കിന്ന് ചെറുപ്പക്കാരുടെ ദുരിതം വ്യക്തമാക്കുന്നതാണ് മനോരമ ന്യൂസ് പരമ്പര .വിവിധ റാങ്ക് പട്ടികകളിൽ ഉൾപ്പെട്ടിട്ടും സർക്കാരിൻ്റെ കെട്ടുകാര്യസ്ഥത കാരണം ബഹുഭൂരിപക്ഷം ഉദ്യോഗാർഥികൾക്കും നിയമനം ലഭിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചൂണ്ടി കാട്ടി. അടുമാസം നാലിന് റദ്ദാക്കുന്ന 493 P Sc റാങ്ക് പട്ടിക ക ളു ടെ കാലാവധി ആറു മാസം നീട്ടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലഭ്യമായ എലാ ഒഴിവുകളിലും നിലവിലെ പട്ടിയിൽ നിന്ന് നിയമനം നൽകുമെന്ന് മുഖ്യമന്ത്രി മറുപടി നൽകി.എല്ലാ ഒഴിവുകളും കാലതാമസമില്ലാതെ റിപ്പോർട്ട് ചെയ്യാൻ ഓൺലൈൻ സംവിധാനം നിലവിലുണ്ട്.അതുകൊണ്ട് റാങ്ക് പട്ടികകളുടെ കാലാവധി നീട്ടില്ല 

അതിനിടെ റാങ്ക് പട്ടിക റദ്ദാകാൻ 13 ദിവസം മാത്രം ശേഷിക്കെ സെക്രട്ടേറിയറ്റ് പടിക്കൽ ഉദ്യോഗാർഥികൾ വീണ്ടും അനിശ്ചിതകാല സമരം തുടങ്ങി. എൽ.ഡി.ക്ലർക്ക് ,വനിത സിവിൽ പൊലീസ് ഓഫീസർ , അധ്യാപക റാങ്ക് ഹോൾഡേഴ്സ് തുടങ്ങിയ സംഘടനകളാണ് സമരത്തിൽ പരമാവധി നിയമനം നടത്തിയെന്ന മുഖ്യമന്ത്രിയുടെ വാദം  ഉദ്യോഗാർഥികൾ തള്ളി

MORE IN KERALA
SHOW MORE
Loading...
Loading...