ബ്രേക്ക്ഡൌൺ ആയാൽ യാത്രക്കാർ വഴിയിൽ വലയണ്ട; ഉറപ്പുമായി കെഎസ്ആർടിസി

ksrtc
SHARE

കെഎസ്ആർടിസി ബസുകൾ ബ്രേക്ക്ഡൌൺ ആയാൽ ഇനി 30 മിനിറ്റിൽ കൂടുതൽ യാത്രക്കാർക്ക് വഴിയിൽ നിൽക്കേണ്ടവരില്ല. അരമണിക്കൂറിനുള്ളിൽ പകരം സംവിധാനമൊരുക്കുന്നതിന് കെ.എസ്.ആർ.ടി.സി മാർഗനിർദേശം പുറത്തിറക്കി. മുൻകൂർ റിസർവേഷൻ ചെയ്ത സർവീസുകളും മുടക്കില്ല. 

ബസ് ബ്രേക്ക്ഡൌൺ ആയി യാത്രക്കാർ വഴിയിൽ വലയുന്ന സാഹചര്യം ഇനി ഉണ്ടാകില്ലെന്നാണ് കെ.എസ്.ആർ.ടി.സിയുടെ ഉറപ്പ്. ഇതിനായി പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നത് ഇങ്ങനെ.  രേക്ക്ഡൌണോ ചെറിയ അപകടമോ ഉണ്ടായാൽ കണ്ടക്ടർമാർ അഞ്ചുമിനിട്ടിനകം കൺട്രോൾ റൂമിനെ വിവരം അറിയിക്കണം. ബസ് നിർത്തിയിട്ടിരിക്കുന്ന സ്ഥലത്തിന്റെ തൊട്ടടുത്തുള്ള ഡിപ്പോയിലേക്ക് കൺട്രോൾ റൂം വിവരമറിയിക്കും. 15 മിനിറ്റിനകം സർവീസ് തുടരുന്നതിനുള്ള ബസ് എത്തും. ബ്രേക്ക്ഡൌൺ ആകുന്ന ബസിന്റെ അതേ ക്ളാസിലുള്ള ബസ് ലഭ്യമല്ലെങ്കിൽ താഴെത്തെയോ, മുകളിലത്തെയോ ശ്രേണിയിൽ വരുന്ന വാഹനം ഉപയോഗിച്ച് തൊട്ടടുത്ത ഡിപ്പോ വരെ യാത്രക്കാരെ എത്തിക്കും. തുടർന്ന് അവിടെ നിന്ന് പകരം സംവിധാനം ഒരുക്കും.

യാത്രക്കാർ വലയുന്നില്ലെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം ഡി.റ്റി.ഒമാർക്കും എ.റ്റി.ഒമാർക്കുമാണെന്നും കെ.എസ്.ആർ.ടി.സി എം.ഡി വ്യക്തമാക്കി. 9447071021 എന്ന നമ്പറിൽ യാത്രക്കാർക്ക് നേരിട്ട് കൺട്രോൾ റൂമിനെ ബന്ധപ്പെടാനുമാകും.

MORE IN KERALA
SHOW MORE
Loading...
Loading...