ഓസ്ട്രേലിയയിൽ വാഹനാപകടത്തിൽ ചാലക്കുടി സ്വദേശിനിയായ നഴ്സും മകളും മരിച്ചു

chalakkudideath
SHARE

ഓസ്ട്രേലിയയിൽ വാഹനാപകടത്തിൽ ചാലക്കുടി പോട്ട സ്വദേശനിയായ നഴ്സും മകളും മരിച്ചു. ഭർത്താവിനും രണ്ടു മക്കൾക്കും ഗുരുതരമായി പരുക്കേറ്റു. ഇന്നു പുലർച്ചെയായിരുന്നു അപകടം. 

ചാലക്കുടി പോട്ട സ്വദേശി പെരിയച്ചിറ ചുള്ളിയാടൻ വീട്ടിൽ ബിപിന്റെ ഭാര്യ ലോട്സി, മൂത്ത മകൾ കേറ്റ്്ലിൻ എന്നിവരാണ് മരിച്ചത്. ലോട്്സിക്ക് മുപ്പത്തിയഞ്ചും കേറ്റ്്ലിന് ഏഴും വയസായിരുന്നു. ഭർത്താവ് ബിപിനും രണ്ടു മക്കളും ഗുരുതര പരുക്കുകളോടെ ഓസ്ട്രേലിയയിലെ ആശുപത്രിയിൽ ചികിൽസയിലാണ്. നിലവിൽ ജോലി ചെയ്തിരുന്ന ആശുപത്രിയിൽ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് ജോലിമാറ്റം കിട്ടിയിരുന്നു. പുതിയ ജോലി സ്ഥലത്തേയ്ക്കു പോകുംവഴിയായിരുന്നു അപകടം. ട്രക്കുമായി ഇവരുടെ കാർ കൂട്ടിയിടിക്കുകയായിരുന്നു.

നാലു മാസം മുന്പാണ് അവസാനമായി നാട്ടിൽ എത്തി മടങ്ങിയത്. കോവിഡ് ലോക്ഡൌൺ കാരണം മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കുക പ്രയാസമാണെന്ന് ബന്ധുക്കൾ പറഞ്ഞു.

MORE IN KERALA
SHOW MORE
Loading...
Loading...