വാടകക്കെടുത്ത ക്യാമറയുമായി മുങ്ങി; സാഹസികമായി പിടികൂടി ഉടമ; വിഡിയോ

camera-theft
SHARE

തന്റെ കയ്യിൽ നിന്നും വാടകക്ക് മേടിച്ച ക്യാമറയുമായി മുങ്ങിയ ആളെ കയ്യോടെ പിന്തുടർന്ന് പിടിച്ച് ഉടമ. തിരുവനന്തപുരം സ്വദേശി ബ്ലസിയാണ് ക്യാമറയുടമ. ബ്ലസി തന്നെയാണ് വിഡിയോ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്. പ്രതിയെ പിടികൂടി ബ്ലസി പോലീസിൽ ഏൽപിക്കുകയും ചെയ്തു. 

ബിനു കൃഷ്ണൻ എന്നു പേരുള്ള യുവാവാണ് ക്യാമറയുമായി മുങ്ങിയത്. വ്യാജ തിരിച്ചറിയൽ രേഖകൾ കാണിച്ചാണ് ഇയാൾ ക്യാമറ വാടകക്കെടുത്തത്. ഇക്കാര്യവും ബ്ലസി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. 

സുഹൃത്ത് വഴിയാണ് ബിനു കൃഷ്ണനെ പിടികൂടിയത്. എത്താമെന്നു പറഞ്ഞ സമയത്ത് വേഷംമാറി ബ്ലസിയും കൂട്ടുകാരും കാത്തിരുന്നു. നെയ്യാറ്റിൻകരയിലും ഹൈദരാബാദിലും മോഷണം നടത്തിയില്ലേ എന്നും ബ്ലസി പുറത്തുവിട്ട വി‍ഡിയോയിൽ ചോദിക്കുന്നുണ്ട്. 

MORE IN KERALA
SHOW MORE
Loading...
Loading...