കാട്ടാനകളുടെ തേർവാഴ്ച; ഉടൻ സോളാർ വേലി കെട്ടും; ഉറപ്പുമായി മന്ത്രി കെ രാജൻ

k-rajan.
SHARE

കാട്ടാനയിറങ്ങി സ്ഥിരമായി നാശംവിതയ്ക്കുന്ന തൃശൂർ ഉറവംപാടം, മൈയിലാട്ടുംപാറ മേഖലകളിൽ ഉടൻ സോളാർ വേലി കെട്ടുമെന്ന് മന്ത്രി കെ.രാജൻറെ ഉറപ്പ്. കാട്ടാന നാശംവിതച്ച പ്രദേശങ്ങൾ നേരിട്ട് സന്ദർശിക്കാൻ മന്ത്രിയും സംഘവും എത്തിയപ്പോഴാണ് നാട്ടുകാർക്ക് ഈ ഉറപ്പ് നൽകിയത്. 

പട്ടിക്കാട് ഉറവംപാടം, മൈയിലാട്ടുംപാറ മേഖലയിൽ കാട്ടാനകളുടെ തേർവാഴ്ചയാണ്. ജനവാസ കേന്ദ്രങ്ങളിൽ സ്ഥിരമായി കാട്ടാനക്കൂട്ടമിറങ്ങി കൃഷിയിടങ്ങൾ നശിപ്പിക്കുന്നത് പതിവാണ്. കാടിറങ്ങുന്ന ആനകളെക്കൊണ്ട് കർഷകർ പൊറുതിമുട്ടിയിരുന്നു. പരാതികൾ വ്യാപകമായതോടെ മന്ത്രി കെ.രാജൻ കൃഷിയിടങ്ങൾ സന്ദർശിക്കാൻ നേരിട്ടെത്തി. വനംവകുപ്പ് ഉദ്യോഗസ്ഥരും മന്ത്രിയ്ക്കൊപ്പമുണ്ടായിരുന്നു. ആനകളിറങ്ങിയെന്ന് വിളിച്ചു പറഞ്ഞാൽ വനംവകുപ്പ് ഉദ്യോഗസ്ഥർ തിരിഞ്ഞുനോക്കാറില്ലെന്ന് നാട്ടുകാർ മന്ത്രിയോട് പരാതിപ്പെട്ടു. രാത്രികാലങ്ങളിൽ ഈ േമഖലയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ പട്രോളിങ് ശക്തമായി നടത്തുമെന്ന് മന്ത്രി നാട്ടുകാർക്ക് ഉറപ്പുനൽകി. സോളാർ വൈദ്യുതി വേലി ഒരു മാസത്തിനകം സ്ഥാപിക്കാൻ നിർദ്ദേശം നൽകി. രണ്ടാഴ്ചയ്ക്കകം ടെൻഡർ നടപടികൾ പൂർത്തിയാക്കും.

സാധാരണ വേനൽക്കാലത്താണ് കാട്ടാനശല്യം രൂക്ഷാമാകാറുള്ളത്. പക്ഷേ, ഇപ്പോൾ മഴക്കാലത്തും കാട്ടാനകൾ കാടിറങ്ങുന്നതാണ് നാട്ടുകാരുടെ ഉറക്കംകെടുത്തിയത്. കാട്ടിൽ മഴയും കാറ്റും ശക്തമായപ്പോൾ നിരപ്പായ സ്ഥലം തേടി ആളുകൾ നാട്ടിലേക്കിറങ്ങുന്നതായി വനംവകുപ്പ് ഉദ്യോഗസ്ഥർ 

MORE IN KERALA
SHOW MORE
Loading...
Loading...