മണ്ഡലത്തിലെ എല്ലാ പൊലീസുകാർക്കും മഴക്കോട്ട്; രാഹുലിന്റെ വേറിട്ട കരുതൽ

rahul-help-police
SHARE

വയനാട് ലോക്സഭാ മണ്ഡലത്തിലെ എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും മഴക്കോട്ടുകൾ എത്തിച്ച് രാഹുൽ ഗാന്ധി എംപി. അദ്ദേഹത്തിന്റെ സ്വന്തം ചെലവിലാണ് കോവിഡ് പ്രതിരോധനിരയിൽ മുൻ പന്തിയിലുള്ള പൊലീസുകാർക്കായി മഴക്കോട്ടുകൾ എത്തിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, പി.കെ കുഞ്ഞാലിക്കുട്ടി എംഎൽഎ എന്നിവർ ചേർന്നാണ് മഴക്കോട്ടുകൾ പൊലീസിന് കൈമാറിയത്. വയനാട് പൊലീസ് മേധാവി ഡോ. അരവിന്ദ് സുകുമാരൻ ഐപിഎസിനാണ് കിറ്റുകൾ കൈമാറിയത്.

കഴിഞ്ഞ വർഷം തന്നെ എംപി ഫണ്ട് ഉപയോഗിച്ചും സ്വന്തം പണം കൊണ്ടും രാഹുൽ വയനാടിന് സഹായമെത്തിച്ചിരുന്നു. ഇപ്പോൾ കൽപ്പറ്റ, മുക്കം ഓഫീസുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്ക്ക് വഴി കോവിഡ് രോഗികൾക്കുള്ള മരുന്നും, മറ്റ് സഹായങ്ങൾക്കും എത്തിക്കുന്നുണ്ട്. 

ഇതിനൊപ്പം പാർലമന്റ് മണ്ഡലത്തിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങൾക്കും പൾസ് ഒക്സീ മീറ്ററുകളും അദ്ദേഹം എത്തിച്ചു എം പി ഫണ്ടിൽ നിന്നും 2 കോടി 45 ലക്ഷം രൂപയോളം ഇതിനോടകം കോവിഡ് പ്രതിരോധ പ്രവർത്തനത്തിനായി ചെലവഴിച്ചിട്ടുണ്ട്.

MORE IN KERALA
SHOW MORE
Loading...
Loading...