ചിരിക്കുന്നവരെല്ലാം സ്നേഹിതരല്ല; ബിജെപി ആക്കിയപ്പോള്‍ ചിലരും കൂടെ നിന്നു: ചെന്നിത്തല

ramesh-chennithala
SHARE

കെ.പി.സി.സി അധ്യക്ഷനായി കെ.സുധാകരൻ ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ പാര്‍ട്ടിക്കുള്ളിലെ വിമര്‍ശനങ്ങളില്‍ അതൃപ്തി പരസ്യമാക്കി നേതാക്കള്‍. തന്നെ ബിജെപിക്കാരനായി ചിത്രീകരിച്ചപ്പോള്‍ ചില കോണ്‍ഗ്രസുകാരും കൂടെനിന്നുവെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. ചിരിക്കുന്നവര്‍ എല്ലാവരും സ്നേഹിതരല്ലെന്ന് തിരിച്ചറിഞ്ഞെന്നും കെപിസിസി ആസ്ഥാനത്തെ ചടങ്ങില്‍ ചെന്നിത്തല പറഞ്ഞു. തനിക്കെതിരെ ബി.ജെ.പി ബന്ധം ആരോപിച്ചപ്പോൾ ആരും പ്രതികരിച്ചില്ല. സുധാകരനെതിരെ സി.പി.എം ഇതേ ആരോപണം ഉന്നയിച്ചപ്പോൾ താൻ പ്രതികരിച്ചുവെന്നും ചെന്നിത്തല.  വിഡിയോ കാണാം.

പാര്‍ട്ടിക്കാര്‍ തന്നെ വിശ്വസിച്ചില്ലെന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍റെ ആരോപണം. സിപിഎം–ബിജെപി വോട്ടുകച്ചവടം വോട്ടെടുപ്പിന് മുന്‍പേ താന്‍ പറഞ്ഞത് മാധ്യമങ്ങള്‍ മാത്രമല്ല  പാര്‍ട്ടിക്കാരും വിശ്വസിച്ചില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു. . പുതിയ കെപിസിസി പ്രസിഡന്‍റിനെ വര്‍ഗീയവാദിയാക്കി ചിത്രീകരിക്കുന്നത് സിപിഎമ്മിന് കോണ്‍ഗ്രസിനെ ഭയമുള്ളതിനാലാണെന്ന് കെ.സുധാകരന്‍ പറഞ്ഞു.

MORE IN KERALA
SHOW MORE
Loading...
Loading...