‘ആറുമണി ബഡായി, പതിവ് ചൊല്ലുകളും മടുത്തു; സുരേന്ദ്രനെതിരെ കേസെടുക്ക് സഖാവേ’; റബ്ബ്

rabb-pinarayi
SHARE

ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രനെതിരെ കേസെടുക്കാൻ വൈകുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിയെ പരിഹസിച്ച് മുൻ മന്ത്രി പി.കെ അബ്ദുറബ്ബ്. ‘ഊരിപ്പിടിച്ച വാളിനു മുന്നിലൂടെ വേണ്ട, ഊരിപ്പിടിച്ച കൊതുമ്പിനു മുമ്പിലൂടെപ്പോലും നടന്നിട്ടില്ലേ.ഇന്ദ്രനും ചന്ദ്രനുമല്ല.. സുരേന്ദ്രന്റെ പേരിൽ കേസെടുക്കാനാണ് കോടതി നിർദ്ദേശം. ആറു മണി ബഡായിയും, പതിവു പഴഞ്ചൊല്ലുകളും കേട്ട് കേട്ട് മടുത്തു. നട്ടെല്ല് ബി.ജെ.പി. ആപ്പീസിൽ പണയം വെച്ചിട്ടില്ലെങ്കിൽ കെ.സുരേന്ദ്രനെതിരെ കേസെടുക്കണം സഖാവെ..’ അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

എന്‍ഡിഎ സ്ഥാനാര്‍ഥിയാകാന്‍ സി.കെ.ജാനുവിന് കോഴ നല്‍കിയെന്ന പരാതിയില്ലാണ് കേസെടുക്കാൻ കോടതി ഉത്തരവിട്ടത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെ ഐപിസി 171-ഇ, 171–എഫ് വകുപ്പുകളനുസരിച്ച് കേസെടുക്കണമെന്ന് കല്‍പ്പറ്റ കോടതി ഉത്തരവ്. എം.എസ്.എഫ്. സംസ്ഥാന  പ്രസിഡന്റ് പി.കെ.നവാസിന്റെ ഹര്‍ജിയിലാണ് നിര്‍ണായകമായ കോടതി ഇടപെടല്‍.

MORE IN KERALA
SHOW MORE
Loading...
Loading...