സിനിമകളെ വെല്ലുന്ന ജീവിതം; ഒന്നിച്ച് ജീവിക്കട്ടെ; റഹ്മാനും സാജിതയ്ക്കും ആശംസ; കുറിപ്പ്

remya-rahiman
SHARE

രണ്ട് ദിവസമായി വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്നത് പാലക്കാട്ടുകാരായ റഹ്മാനും സാജിതയുമാണ്. 10 വർഷം വീടിനുള്ളിലെ മുറിക്കകത്ത് ഭാര്യയെ ഒളിപ്പിച്ച റഹ്മാന്റെ കഥ ഇപ്പോഴും പലർക്കും അവിശ്വസനീയമാണ്. ഇരുവരും ഇപ്പോൾ പുറംലോകത്തെത്തി 10 വർഷം നടന്ന സംഭവങ്ങൾ വിവരിക്കുകയാണ്. ഇതിനിടെ റഹ്മാനെയും സാജിതയെയും നേരിൽ സന്ദര്‍ശിച്ചിരിക്കുകയാണ് ആലത്തൂർ എംപി രമ്യ ഹരിദാസ്. ഇരുവർക്കുമൊപ്പം നിൽക്കുന്ന ചിത്രവും ഒപ്പം ഒരു കുറിപ്പും രമ്യ ഫെയ്സ്ബുക്കില്‍ പങ്കുവച്ചു. 

കുറിപ്പ് ഇങ്ങനെ: സാജിതയും റഹ്മാനും ഇനി സമൂഹത്തിൽ ഒന്നിച്ച് ജീവിക്കട്ടെ. എല്ലാവരും കണ്ടും അറിഞ്ഞും തന്നെ. കഥകളെയും സിനിമകളെയും വെല്ലുന്ന 

അതിശയവും അത്ഭുതവും  നിറഞ്ഞ പത്തുവർഷത്തെ കഠിനമായ ജീവിതം അവസാനിച്ചിരിക്കുന്നു. സാജിദയ്ക്കും റഹ്മാനും ആശംസകൾ..

MORE IN KERALA
SHOW MORE
Loading...
Loading...