സുധാകരൻ തനിക്കൊത്ത പോരാളിയോ?; കണ്ടറിയാനുള്ള പൂരമെന്ന് പിണറായി

sudakaran-pinarayi
SHARE

പിണറായി വിജയന് ഒത്ത എതിരാളി ആണോ കെ. സുധാകരൻ. ചോദ്യം മുഖ്യമന്ത്രിയോട്. മറുപടി ചിരിയിൽ തുടങ്ങി.പിന്നെ പതിവ് ശൈലിയിലേക്ക്. ‘അതൊക്കെ കണ്ട് അറിയാൻ പോകുന്ന പൂരമല്ലേ, അതെ പറ്റി എന്തിനാണ് ഇപ്പോൾ ഒരു പ്രതികരണത്തിന് പോകുന്നേ..’ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി ഇതായിരുന്നു.

‘അതൊക്കെ ആ പാർട്ടിയുടെ കാര്യമല്ലേ. അവരുടെ ഗുണത്തിനാണെന്ന് കണക്കാക്കിയല്ലേ അവർ ഈ നടപടി എടുക്കുന്നേ. അതേ പറ്റിയൊന്നും പറയാൻ ഞാൻ ആളല്ല. ഞാൻ അദ്ദേഹത്തിന്റെ എതിർപക്ഷത്ത് നിന്നാണ് പ്രവർത്തിച്ചത്. അദ്ദേഹത്തിനൊപ്പം നിന്ന് പ്രവർത്തിച്ചവർ ആ പാർട്ടിയിൽ ഉള്ളവരാണ്. അപ്പോൾ അദ്ദേഹത്തെ പോലെ ഒരാളാണ് ഇപ്പോൾ ആവശ്യമെന്ന് അവർക്ക് തോന്നിക്കാണും.  സുധാകരന്‍ തനിക്കൊത്ത എതിരാളിയാണോ എന്നത് കണ്ടറിയാന്‍ പോകുന്ന പൂരമല്ലേ..’ പിണറായി പറഞ്ഞു.

MORE IN KERALA
SHOW MORE
Loading...
Loading...