‘കൊലയാളിക്ക് ചുവപ്പ് പരവതാനി’; കുഞ്ഞനന്ദന്റെ ചരമവാർഷികത്തിന് പ്രതി ഷാഫിയും; കുറിപ്പ്

vishnu-post-about-cpm
SHARE

ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ കോടതി ശിക്ഷിച്ച പ്രതിയും സിപിഎം നേതാവുമായിരുന്ന പി.കെ കുഞ്ഞനന്തന്റെ ഒന്നാം ചരമവാർഷികം ആചരിക്കുകയാണ് സിപിഎം നേതാക്കളും പ്രവർത്തകരും. ഇതിനിടെ ടി.പി കേസിലെ പ്രതിയും ചടങ്ങിൽ പങ്കെടുത്തു. കേസിൽ നേരിട്ട് ബന്ധമുണ്ടെന്ന്  കോടതി കണ്ടെത്തി ശിക്ഷിച്ച ഷാഫിയാണ് സ്മൃതി മണ്ഡപത്തിൽ എത്തിയത്. ഈ ചിത്രം പങ്കുവച്ച് സിപിഎമ്മിനോട് രോഷക്കുറിപ്പ് പങ്കിട്ടിരിക്കുകയാണ് പി.സി വിഷ്ണുനാഥ് എംഎൽഎയും വി.ടി ബൽറാമും.

വിഷ്ണുവിന്റെ കുറിപ്പ് വായിക്കാം: ടി പി ചന്ദ്രശേഖരൻ വധക്കേസിലെ ഗൂഢാലോചനയിൽ കോടതി വിചാരണ നടത്തി വ്യക്തമായ പങ്ക് തെളിയിക്കപ്പെട്ടതിന്റെ പേരിൽ ശിക്ഷിച്ച പ്രതിയാണ് പി കെ കുഞ്ഞനന്തൻ. കുഞ്ഞനന്തനെ അന്ന് മുതൽ വീരപുരുഷനായാണ് സി പി എം കൊണ്ടാടുന്നത്. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ഉയർത്തിപ്പിടിച്ച ഒരാളെ വെട്ടിയരിയാൻ ഗൂഢാലോചന നടത്തിയതിനെ പാർട്ടി മഹത്വവത്കരിക്കുന്നു; ഇന്ന് കുഞ്ഞനന്തന്റെ ചരമദിനം പാർട്ടി സമുചിതമായ് ആചരിക്കുകയാണ്. ഗൗരവം അത് മാത്രമല്ല; കുഞ്ഞനന്തൻ ഗൂഢാലോചനയാണ് നടത്തിയതെങ്കിൽ, കുറ്റകൃത്യം നേരിട്ട് നടത്തിയതിന് കോടതി ശിക്ഷിച്ച പ്രതി ഷാഫിയാണ് സ്മൃതി മണ്ഡപത്തിന് മുമ്പിൽ നിൽക്കുന്നത്. കൊലപാതകികളെ വിഗ്രഹവത്കരിക്കുന്ന, കൊലയാളിക്ക് ചുവപ്പ് പരവതാനി വിരിക്കുന്ന സി പി എം പൊതുസമൂഹത്തിന് നൽകുന്ന സന്ദേശം എന്താണ് ?

MORE IN KERALA
SHOW MORE
Loading...
Loading...