കടകൾ തുറന്നു, സജീവമായി നിരത്തുകൾ; ഇളവിൽ ഇന്ന് കേരളം

lockdown
SHARE

ലോക്ഡൗണില്‍ ഒരു ദിവസത്തെ ഇളവുകിട്ടിയതോടെ കൂടുതല്‍ കച്ചവടസ്ഥാപനങ്ങള്‍ തുറന്നു. നിരത്തുകളില്‍ വാഹനങ്ങള്‍ സജീവമായി.. നാളെയും മറ്റന്നാളും ട്രിപ്പിള്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് സംസ്ഥാനത്തുണ്ടാകുക. 

ഇളവ് കിട്ടിയത് ഒരു ദിവസത്തേക്കാണ്. കച്ചവടം നടക്കുമെന്ന പ്രതീക്ഷയൊന്നുമില്ല. സാധനങ്ങള്‍ പൊടിതട്ടിവെക്കാമെന്ന ആശ്വാസം മാത്രം. കൂടുതല്‍ ദിവസം ഇളവു വേണമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്

തുണിക്കടകള്‍, പാദരക്ഷകളുടെ ഷോറൂം, സ്റ്റേഷനറി, ജ്വല്ലറി അങ്ങനെ ഇളവനുവദിച്ചു കിട്ടിയ കടകളെല്ലാം തുറന്നിട്ടുണ്ട്.  കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണോ ഇവയുടെ പ്രവര്‍ത്തനം എന്നത് ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും ഉറപ്പുവരുത്തുന്നു. ഇളവ് കിട്ടിയപ്പോള്‍  കൂടുതല്‍ വാഹനങ്ങളും  നിരത്തിലുണ്ട്. പൊലിസ് പരിശോധനയും നടക്കുന്നു. നാളെയും മറ്റന്നാളും കടുത്ത നിയന്ത്രണങ്ങളാണ് സംസ്ഥാനത്തുണ്ടാകുക.  കെഎസ്ആർടിസി ദീർഘദൂര സർവീസുകള്‍  ഉണ്ടാകില്ല. ഹോട്ടലുകളിൽ പാഴ്സൽ അനുവദിക്കില്ലെങ്കിലും ഹോംഡെലിവറിക്ക് അനുമതിനല്കിയിട്ടുണ്ട്   .അവശ്യമേഖലയിലുള്ളവർക്കു മാത്രമാണ്  നാളെയും മറ്റന്നാളും ഇളവ് അനുവദിച്ചിരിക്കുന്നത്.  

MORE IN KERALA
SHOW MORE
Loading...
Loading...