കുട്ടമ്പേരൂര്‍ ആറിന്‍റെ നവീകരണം അവസാനഘട്ടത്തിലേക്ക്

kuttamperoor-04
SHARE

നീരോഴുക്ക് തടസപ്പെട്ടുകിടന്ന കുട്ടമ്പേരൂര്‍ ആറിന്‍റെ നവീകരണം അവസാനഘട്ടത്തിലേക്ക്. അച്ചന്‍കോവിലാറിനെയും പമ്പാനദിയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കുട്ടമ്പേരൂര്‍ ആറിന്‍റെ വീതിയും ആഴവും കൂടുന്നതോടെ അപ്പര്‍കുട്ടനാട്ടിലെ മൂന്നു പഞ്ചായത്തുകളിലെ വെള്ളപ്പൊക്ക ഭീഷണിയും ഒഴിവാകും. ആറ്റുതീരത്ത് ജൈവപാര്‍ക്കും ഇതോടനുബന്ധിച്ച് സജ്ജമാക്കും.

ചെങ്ങന്നൂര്‍ മണ്ഡലത്തിലെ ഉളുന്തിമുതല്‍ കടമ്പൂര്‍ ഇല്ലിമല വരെയുള്ള 12 കിലോമീറ്റര്‍ ദൂരമാണ് കുട്ടമ്പേരൂര്‍ ആറ് ആഴവും വീതിയും കൂട്ടി നവീകരിക്കുന്നത്. രണ്ടുഘട്ടങ്ങളിലായി 14 കോടി 20 ലക്ഷം രൂപയാണ് നവീകരണത്തിന് വേണ്ടി ചിലവഴിക്കുന്നത്..പമ്പാനദിയെയും അച്ചന്‍കോവിലാറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് കുട്ടമ്പേരൂരൂറാറ്. 50 മീറ്ററായാണ് ആറിന്‍റെ വീതി കൂട്ടുക. ആഴവും വീതിയും വര്‍ധിക്കുന്നതോടെ ബുധനൂര്‍,മാന്നാര്‍,ചെന്നിത്തല എന്നീ പഞ്ചായത്തുകളിലെ വെള്ളപ്പൊക്കം ഒരുപരിധിവരെ ഒഴിവാകും. 

പമ്പാ, അച്ചന്‍കോവില്‍ എന്നിവയോടനുബന്ധിച്ചുള്ള 42 ചെറുതോടുകളുടെ നവീകരണവും വൈകാതെ നടക്കും. കുട്ടമ്പേരൂറാറിന്‍റെ തീരത്ത് മരങ്ങള്‍ വച്ചുപിടിപ്പിച്ച് ജൈവപാര്‍ക്കുകള്‍ ആരംഭിക്കുമെന്ന് ബുധനൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് പി.വിശ്വംഭരപണിക്കര്‍ പറഞ്ഞു.അപ്പര്‍കുട്ടനാട്ടിലെ പൗരാണിക കേന്ദ്രങ്ങളെയും പുരാതന ആരാധനാലയങ്ങളെയും ബന്ധപ്പെടുത്തിയുള്ള ടൂറിസം പദ്ധതി, മല്‍സ്യകൃഷി എന്നിവയും കുട്ടമ്പേരൂര്‍ ആറിന്‍റെ നവീകരണപദ്ധതിയുടെ ഭാഗമായി നടപ്പാക്കും

MORE IN KERALA
SHOW MORE
Loading...
Loading...