യുഡിഎഫ് കൺവീനറായി മുരളീധരൻ?; അമർഷം പുകയുന്നു

udfmurali
SHARE

യു ഡി എഫ് കൺവീനർ സ്ഥാനത്തേക്ക് കെ മുരളീധരന് സാധ്യത. വർക്കിങ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയ കെ വി തോമസും പരിഗണനയിലുണ്ട്. അതേ സമയം ഹൈക്കമാൻഡ് ഏകപക്ഷീയമായി തീരുമാനമെടുക്കുന്നതിൽ സംസ്ഥാനത്ത് അമർഷം പുകയുകയാണ്.

എല്ലാ സമുദായങ്ങൾക്കും സ്വീകാര്യനാണ് മുരളീധരൻ. ഘടകകക്ഷികളും എതിർക്കില്ല. മുന്നണിയെ നയിക്കാൻ കെ പി സി സി പ്രസിഡന്റായുള്ള അനുഭവപരിചയവും. ഇതെല്ലാമാണ് ഹൈക്കമാൻഡ് മുരളീധരനിൽ കാണുന്ന ഗുണങ്ങൾ. കൺവീനർ സ്ഥാനം ഏറ്റെടുക്കാൻ മുരളീധരൻ വിസമ്മതിച്ചാൽ മാത്രമേ കെ വി തോമസിന്റ പേര് പരിഗണിക്കാൻ ഇടയുള്ളു. എന്നാൽ ഹൈക്കമാൻഡ് പ്രഖ്യാപിച്ച വർക്കിങ് പ്രസിഡന്റുമാരെ അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഗ്രൂപ്പുകൾ. ഏകപക്ഷീയമായി തീരുമാനമെടുത്തതിലുള്ള പ്രതിഷേധം ഹൈക്കമാൻഡിനെ അറിയിക്കും. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപള്ളിയും  ഇന്ദിര ഭവനിൽ യോഗം ചേർന്നാണ് പ്രതിഷേധം അറിയിക്കാൻ തീരുമാനിച്ചത്. ഹൈക്കമാൻഡിന്റ ഭാഗമായുള്ള ചില കേരള നേതാക്കൾ സംസ്ഥാനത്തുള്ളവരെ  അപമാനിക്കാൻ നടത്തുന്ന  നീക്കങ്ങളാണിത്. എ യ്ക്കും ഐയ്ക്കും ബദലായി പുതിയ ഗ്രൂപ്പുണ്ടാക്കുകയാണ് ഇക്കൂട്ടരുടെ ലക്ഷ്യം. ഐ ഐ സി സി ജനറൽ സെക്രട്ടറിയായ ഉമ്മൻ ചാണ്ടിയോടു പോലും അഭിപ്രായം ചോദിച്ചില്ല.

രാഹുൽ ഗാന്ധിയെ തെറ്റിദ്ധരിപ്പിച്ചാണ്  ഇവർ തീരുമാനമെടുപ്പിച്ചത്. സ്ഥാനം കിട്ടിയവരെല്ലാം തൊട്ടു മുൻപ് വരെ ഗ്രൂപ്പിന്റ ആളുകളായിരുന്നുവെന്നും ഗ്രൂപ്പ് നേതാക്കൾ പറയുന്നു. കെ സുധാകരനാകട്ടെ സ്വദേശമായ കണ്ണൂരിലേക്ക് പോയി. തിങ്കളാഴ്ച തിരിച്ചെത്തി നല്ല സമയം നോക്കി പാർട്ടി അധ്യക്ഷസ്ഥാനം ഏറ്റെടുക്കാനാണ് തീരുമാന

MORE IN KERALA
SHOW MORE
Loading...
Loading...