അശരണർക്ക് കൈത്താങ്ങായി ഐസിഡിഎഫ്; ജീവകാരുണ്യത്തിന്‍റെ വേറിട്ടമുഖം

icdf
SHARE

ജീവകാരുണ്യപ്രവര്‍ത്തനത്തിന്‍റെ വേറിട്ടമുഖമാണ് ആലപ്പുഴ മാന്നാറിലെ ഇന്‍റര്‍ ഡിനോമിനേഷനല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ്. നിര്‍ധനരായ നിരവധി ആളുകളാണ് 56 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഈ പ്രസ്ഥാനം വഴി ജീവിതത്തില്‍ മുന്നേറിയത്. ഐഡിസിഎഫിന്‍റെ സ്ഥാപകനായ എന്‍. ഗിവര്‍ഗീസിന്‍റെ 85–ാം ജന്‍മദിനത്തോടനുബന്ധിച്ച് വയോജന മന്ദിരം ആരംഭിക്കും. 50 വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനുള്ള സഹായവും വിതരണം ചെയ്യും. 

അശരണരായ നൂറുകണക്കിനാളുകള്‍ക്ക് താങ്ങായി മാറുവാന്‍ കഴിഞ്ഞു എന്നതാണ് ഐഡിസിഎഫിന്‍റെ പ്രസക്തി. പ്രസ്ഥാനത്തിന്‍റെ സ്ഥാപകനായ ബാബു ഉപദേശി എന്നറിയപ്പടുന്ന എന്‍ ഗീവര്‍ഗീസാണ് സുവിശേഷപ്രവര്‍ത്തനത്തിനൊപ്പം ജീവകാരുണ്യപദ്ധതികളും ആവിഷ്കരിച്ചത്. .നാട്ടുകാരും പ്രവര്‍ത്തകരുമെല്ലാം അപ്പച്ചനെന്നാണ് ഗിവര്‍ഗീസിനെ വിളിക്കുന്നത്.

ക്രൈസതവസഭകള്‍ക്കെല്ലാം ഉപയോഗിക്കാവുന്ന ആരാധനാലയം, ഹാള്‍,ലൈബ്രറി എന്നിവയെല്ലാം മാന്നാറില്‍ പ്രവര്‍ത്തിക്കുന്നു. നേരത്തെ ബാലികാഭവന്‍ പ്രവര്‍ത്തിച്ചിരുന്നു.അവിടെയുണ്ടായിരുന്ന കുട്ടികളുടെ വിവാഹം നല്ല രീതിയില്‍ നടത്തി.എം ഗിവര്‍ഗീസിന്‍റെ 85–ാം ജന്‍മദിനത്തോടനുബന്ധിച്ച് ഒരു വയോജനമന്ദിരം 23 ന് ഉദ്ഘാടനം ചെയ്യും. 50 കുട്ടികള്‍ക്ക് ഓണ്‍ലൈന്‍പഠനത്തിനാവശ്യമായ മൊബൈല്‍ഫോണുകളും നല്‍കും.അഗതികള്‍ക്കും വിധവകള്‍ക്കും പെന്‍ഷന്‍, വിദ്യാഭ്യാസസഹായം,ചികില്‍സാസഹായം തുടങ്ങി വിവിധ മേഖലകളിലാണ് സഹായവുമായി ഐഡിസിഎഫ് എത്തുന്നത്.ഈ പ്രസ്ഥാനവുമായി സഹകരിക്കുന്ന ഉദാരമതികളാണ് കാരുണ്യപ്രവര്‍ത്തികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നത്.

MORE IN KERALA
SHOW MORE
Loading...
Loading...