‘ഷംസീർ എന്നാ സ്പീക്കറായത്?’; ജലീലിനോടും ഷംസീറിനോടും രോഷത്തോടെ സതീശൻ

vd-shamseer-jaleel
SHARE

‘ഈ ഷംസീർ എന്നുമുതലാണ് സ്പീക്കർ ആയത്?’ സ്പീക്കർ എം.ബി രാജേഷിനോട് പ്രതിപക്ഷ നേതാവിന്റെ ചോദ്യം. ‘ഷംസീർ ഇരിക്കൂ. പ്രതിപക്ഷ നേതാവ് സംസാരിക്കട്ടെ എന്ന് സ്പീക്കറുടെ മറുപടി. എല്ലാ കമന്റുകളോടും പ്രതിപക്ഷ നേതാവ് പ്രതികരിക്കേണ്ടെന്നും സ്പീക്കറുടെ നിർദേശം’. സഭ തുടങ്ങിയ സമയം മുതൽ ഷംസീറും പ്രതിപക്ഷ നേതാക്കളും സ്പീക്കറും തമ്മിലുള്ള പോര് തുടരുകയാണ്. സ്പീക്കറെ മുൻപ് ‘നിങ്ങൾ’ എന്ന് ഷംസീർ വിളിച്ചതും ചർച്ചയായിരുന്നു. പ്രതിപക്ഷ നേതാവ് അടക്കം സംസാരിക്കുമ്പോൾ സ്ഥിരമായി തടസപ്പെടുത്തുന്നത് ഷംസീർ പതിവാക്കിരിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. തനിക്ക് ക്ലാസ് എടുക്കേണ്ടെന്നും ഷംസീറിനെ മാതൃകയാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും വി.ഡി സതീശൻ തുറന്നടിച്ചു. പിന്നാലെ കെ.ടി ജലീലും പ്രതിപക്ഷ നേതാവും തമ്മിൽ  സഭയിൽ വാക്കേറ്റം നടന്നു. വിഡിയോ കാണാം. 

MORE IN KERALA
SHOW MORE
Loading...
Loading...