‘അന്നും കൊലയും ഊരുവിലക്കും സിപിഎം രീതി’; സുധാകരനെ കണ്ട് രമയും മകനും; കുറിപ്പ്

sudakaran-rama
SHARE

കേരളത്തിൽ കോൺഗ്രസിന്റെ തലപ്പത്ത് കെ.സുധാകരൻ എത്തിയതോടെ വലിയ ആവേശത്തിലാണ് പ്രവർത്തകർ. മുതിർന്ന നേതാക്കളെ നേരിൽ കണ്ട് ചർച്ചകൾ നടത്തി നീങ്ങുകയാണ് അദ്ദേഹം. ഇക്കൂട്ടത്തിൽ കെ.കെ രമ എംഎൽഎയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. സിപിഎമ്മിനെ ഏക്കാലത്തും നേർക്കുനേർ നിന്ന് പോരടിക്കുന്ന സുധാകരൻ രമയുടെ പോരാട്ടത്തെ വാഴ്ത്തി കുറിപ്പും പങ്കുവച്ചു. 

‘യാതൊരു പ്രത്യയശാസ്ത്ര ബാധ്യതയുമില്ലാത്ത ആൾക്കൂട്ടമാണ് സിപിഎം എന്ന് കേരളത്തിന് മുന്നിൽ തുറന്ന് കാട്ടിയ വനിതയാണ് രമ. അങ്ങേയറ്റം സ്ത്രീ വിരുദ്ധമായിട്ടാണ് സിപിഎം എന്ന ഹിംസാത്മകമായ ആൾക്കൂട്ടം രമയെ നേരിട്ടത്. ഞാനൊക്കെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ കാലത്ത് കണ്ണൂരൊക്കെ  വിയോജിപ്പ് ഉള്ളവരെ ഒന്നുകിൽ കൊല അല്ലെങ്കിൽ ഊരുവിലക്കൽ ആയിരുന്നു സിപിഎം രീതി. ഇന്നും അതിന്റെ വൈവിധ്യങ്ങൽ തന്നെയാണ് അവർ തുടർന്ന് പോകുന്നത്.ആ അക്രമങ്ങളെ അനുദിനം പ്രതിരോധിച്ചും, ആവശ്യ സാഹചര്യങ്ങളിൽ തിരിച്ചടിച്ചുമാണ് ജനാധിപത്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും തറക്കല്ലിട്ടത്. വരും നാളുകളിൽ എല്ലാ പാർട്ടിഗ്രാമങ്ങളും ജനാധിപത്യത്തിലേക്ക് വിമോചിപ്പിക്കുക തന്നെ ചെയ്യും.’ സുധാകരൻ കുറിച്ചു. 

കുറിപ്പ് വായിക്കാം:

ഇന്നലെ തിരുവനന്തപുരത്ത് വടകര എംഎൽഎ സഖാവ് കെകെ രമയും മകൻ അഭിനന്ദും സന്ദർശിച്ചു. തിരക്കുകൾക്കൊടുവിൽ രാത്രി വൈകിയും പല സമകാലിക വിഷയങ്ങളിൽ ചർച്ച നീണ്ടു പോയി.രാഷ്ട്രീയത്തെ കുറിച്ച് വളരെയധികം ഉൾക്കാഴ്ച ഉള്ള വ്യക്തിത്വം ആണ് കെകെ രമ. അവരുടെ രാഷ്ട്രീയം രൂപപ്പെട്ടിരിക്കുന്നത് തീഷ്ണമായ അനുഭവ പരിസരങ്ങളിൽ ആണ്. സിപിഎം ഇടക്കിടെ പറയുന്നൊരു ഇടതു ബദൽ ഉണ്ട്. എന്റെ കാഴ്ചപ്പാടിൽ ആർ എംപി യും സഖാവ് കെ കെ രമയും ഒക്കെയാണ് യഥാർത്ഥത്തിൽ ആ ഇടതു ബദൽ.

യാതൊരു പ്രത്യയശാസ്ത്ര ബാധ്യതയുമില്ലാത്ത ആൾക്കൂട്ടമാണ് സിപിഎം എന്ന് കേരളത്തിന് മുന്നിൽ തുറന്ന് കാട്ടിയ വനിതയാണ് രമ. അങ്ങേയറ്റം സ്ത്രീ വിരുദ്ധമായിട്ടാണ് സിപിഎം എന്ന ഹിംസാത്മകമായ ആൾക്കൂട്ടം രമയെ നേരിട്ടത്.ഞാനൊക്കെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ കാലത്ത് കണ്ണൂരൊക്കെ  വിയോജിപ്പ് ഉള്ളവരെ ഒന്നുകിൽ കൊല അല്ലെങ്കിൽ ഊരുവിലക്കൽ ആയിരുന്നു സിപിഎം രീതി. ഇന്നും അതിന്റെ വൈവിധ്യങ്ങൽ തന്നെയാണ് അവർ തുടർന്ന് പോകുന്നത്..

ആ അക്രമങ്ങളെ അനുദിനം പ്രതിരോധിച്ചും, ആവശ്യ സാഹചര്യങ്ങളിൽ തിരിച്ചടിച്ചുമാണ് ജനാധിപത്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും തറക്കല്ലിട്ടത്. വരും നാളുകളിൽ എല്ലാ പാർട്ടിഗ്രാമങ്ങളും ജനാധിപത്യത്തിലേക്ക് വിമോചിപ്പിക്കുക തന്നെ ചെയ്യും. കെകെ രമക്ക് യുഡിഎഫ് നൽകിയത് നിരുപാധിക പിന്തുണയാണ്. ഇനിയും സംഘപരിവാറിന്റേയും സിപിഎംന്റെയും അക്രമ രാഷ്ട്രീയത്തിന്റെ ഇരകൾക്കൊപ്പം നിരുപാധികമായി ചേർന്ന് പ്രവർത്തിക്കും.

മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ തിരുത്തലും പിന്തുണയുമായി ഒപ്പമുണ്ടാകുമെന്ന് കെകെ രമ ഉറപ്പ് തന്നു.

MORE IN KERALA
SHOW MORE
Loading...
Loading...