രണ്ടാഴ്ചയായി താഴാതെ ടിപിആർ; മേഖല തിരിച്ച് നിയന്ത്രണം കടുപ്പിക്കും

tprwb
SHARE

രണ്ടാഴ്ചയായി  രോഗ സ്ഥിരീകരണ നിരക്ക് കാര്യമായി താഴാത്തത്  ആശങ്കയാകുന്നു. ടി പി ആർ കൂടുതലുള്ള പ്രദേശങ്ങളിൽ നിയന്ത്രണം കർശനമാക്കാൻ മുഖമന്ത്രി നിർദേശം നല്കി. നാളെ ഒരു ദിവസത്തേയ്ക്ക്  തുണി , ആഭരണ, കടകളുൾപ്പെടെ തുറക്കും. 

മേയ് രണ്ടാം വാരം 100 പേരെ പരിശോധിക്കുമ്പോൾ 30 പേർക്ക് പോസിറ്റീവായിരുന്നത് 15 ലേയ്ക്ക് കുറയ്ക്കാനായി. പക്ഷേ കഴിഞ്ഞ 10 ദിവസമായി അതേപടി തുടരുകയാണ്. പരിശോധനകളുടെ എണ്ണം പരമാവധി വർധിപ്പിച്ച് തുടക്കത്തിലേ രോഗബാധിതരെ കണ്ടെത്തി രോഗവ്യാപനം കുറയ്ക്കണമെന്ന് വിദഗ്ധർ നിർദേശിക്കുന്നു. കൂടുതലും ആന്റിജൻ പരിശോധനകളാണ് നടത്തുന്നത്. കൃത്യത കുറവുള്ള പരിശോധനയിൽ പോസിറ്റീവ് ആയവർക്ക് -ve ഫലം കിട്ടുകയും 

അവർ രോഗവ്യാപനത്തിന് കാരണമാകുന്നതും ചുരുക്കമല്ല. ടി പി ആർ ഉയർന്നു നിൽക്കുന്ന പ്രദേശങ്ങളിൽ  നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ഇന്നലെ കോവി ഡ് അവലോകന യോഗത്തിൽ  മുഖ്യമന്ത്രി നിർദേശം നല്കി.

MORE IN KERALA
SHOW MORE
Loading...
Loading...