മഴക്കെടുതി; വയനാട്ടില്‍ 13 കോടിയുടെ കൃഷിനാശം

wayanad-farmers
SHARE

മഴക്കെടുതിയില്‍ വയനാട്ടില്‍ 13 കോടിയുടെ കൃഷിനാശം. 6,749 കര്‍ഷകര്‍ക്ക് വൻനഷ്ടമുണ്ടായി. വാഴകൃഷിയാണ് കൂടുതലും നശിച്ചത്. കഴിഞ്ഞ ഒരാഴ്ചക്കാലം വയനാട്ടില്‍ വ്യാപകമായി പെയ്ത മഴയിലും കാറ്റിലുമുണ്ടായ നഷ്ടമാണ് കൃഷിവകുപ്പ് കണക്കാക്കിയത്. എണ്ണായിരത്തോളം കര്‍ഷകരുടേതായി 13 കോടിയുടെ കൃഷി നശിച്ചു. ഇതില്‍ 3090 പേരും വാഴകര്‍ഷകരാണ്. 2,34,500 കുലച്ച വാഴകളും 88,200 കുലയ്ക്കാത്ത വാഴകളും നിലംപൊത്തി.

പതിനാലായിരം കാപ്പിച്ചെടികളും 5180 റബര്‍ മരങ്ങളും കാറ്റില്‍ ഒടിഞ്ഞു. 5260 കുരുമുളക് വള്ളികളും 7362 കവുങ്ങുകളും 1155 തെങ്ങുകളും നശിച്ചു. 123 ഹെക്ടര്‍ ഇഞ്ചി, 120 ഹെക്ടര്‍ കപ്പ, 16 ഹെക്ടര്‍ പച്ചക്കറികള്‍, 5.6 ഹെക്ടര്‍ തേയില, 4.2 ഹെക്ടര്‍ ഏലം, 0.8 ഹെക്ടര്‍ മഞ്ഞള്‍ എന്നിവയും കാറ്റിലും മഴയിലും നശിച്ചു. കൃഷിനാശം ഉണ്ടായവര്‍ക്ക് നഷ്ടപരിഹാരത്തിനായി www.aims.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാമെന്നും കൃഷിവകുപ്പ് അറിയിച്ചു. 

MORE IN KERALA
SHOW MORE
Loading...
Loading...