ജീവൻ തുളുമ്പുന്ന പെൻസിൽ വരകൾ; വൈറലായി വികാരിയച്ഛന്റെ സൃഷ്ടികൾ

artistfatherwb
SHARE

ലോക്ഡൗണ്‍ കാലത്ത് പടം വരച്ച് ശ്രദ്ധേയനായ വയനാട്ടില്‍ നിന്നുള്ള ഒരു വൈദികനെ പരിചയപ്പെടാം ഇനി. പെന്‍സില്‍ ഡ്രോയിങ്ങില്‍ ജീവന്‍ തുടിക്കുന്ന മുഖങ്ങള്‍ വരയ്ക്കുകയാണ് ഫാദര്‍ ജോസ് യേശുദാസന്‍. കുഞ്ഞുങ്ങളുടെ പടങ്ങളാണ് വരച്ചതിലേറെയും.

ആത്മീയപാതയിലെ യാത്രക്കിടയില്‍ വരകൾക്ക് ജീവന്‍ നല്‍കുകയാണ് ഈ യുവവൈദികന്‍. യേശുക്രിസ്തുവില്‍ തുടങ്ങി മദര്‍ തെരേസ വരെയുള്ള ചിത്രങ്ങൾ ജീവസുറ്റതാണ്. ശിശുക്കളെ തന്റെയടുക്കലേക്ക് വിടുവിനെന്ന് പറഞ്ഞ യേശുദേവന്റെ വചനത്തെ ഓര്‍മിപ്പിക്കുന്നു യേശുദാസന്‍ അച്ചന്റെ വരകള്‍. പകര്‍ത്തിയത് കൂടുതലും നിഷ്‌കളങ്കമായ കുഞ്ഞുമുഖങ്ങള്‍.

ജന്മസിദ്ധമാണ് യേശുദാസൻ അച്ചന് ചിത്രകല. പടം വരയ്ക്കാന്‍ പഠിച്ചിട്ടില്ല. പക്ഷെ ഏതൊരു പ്രൊഫഷണല്‍ ആര്‍ട്ടിസ്റ്റിനോടും കിടപിടിക്കുന്ന വരകള്‍. വികാരിയച്ഛന്റെ കഴിവ് ഇടവകക്കാര്‍ പോലും തിരിച്ചറിയുന്നത് വരകൾ സമൂഹമാധ്യമങ്ങളില്‍ വൈറലായ ശേഷം.പൊതുജനങ്ങളെ പങ്കെടുപ്പിച്ചുള്ള ആത്മീയ ശുശ്രൂഷകള്‍ക്ക് നിയന്ത്രണമുണ്ടായ ലോക്ഡൗണ്‍ കാലത്ത് വരച്ചുതീര്‍ത്തത് അന്‍പതിലേറെ ചിത്രങ്ങള്‍. വയനാട് അമ്പലവയല്‍ തിരുഹൃദയ ദേവാലയത്തിലെ വികാരിയായ ഫാദര്‍ ജോസ് യേശുദാസന്‍ കൊല്ലം ശാസ്താംകോട്ട സ്വദേശിയാണ്. പെന്‍സില്‍ മുന ചെത്തിയൊരുക്കി കൂടുതല്‍ മിഴിവുള്ള രചനകള്‍ക്ക് ജീവന്‍ നല്‍കുകയാണ് ഈ വൈദികന്‍.

MORE IN KERALA
SHOW MORE
Loading...
Loading...