തളർച്ചയേതുമില്ലാത്ത ഉറച്ച ചുവട്; അതിജീവനത്തിന്റെ മാലാഖയായി ഷൈജ

shyjawb
SHARE

അപ്രതീക്ഷിതമായി എത്തിയ സ്തനാര്‍ബുദത്തെ അതിജീവിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് നരിക്കുനി പഞ്ചായത്തിലെ പാലിയേറ്റിവ് കെയര്‍ നഴ്സായ ഷൈജ. പ്രതിസന്ധികളെ തരണം ചെയ്തതിന്റെ ആത്മവിശ്വാസത്തില്‍ നൂറുകണക്കിനാളുകള്‍ക്കാണ് ഷൈജ താങ്ങാവുന്നത്. 

തളര്‍ച്ച തീരേയില്ലാത്ത ഉറച്ച ചുവടുകളാണിത്...കാരണം വഴിയുെട അങ്ങേത്തലയ്ക്കല്‍ ഈ വരവും കാത്തിരിക്കുന്ന നൂറുകണകക്കിന് ജീവിതങ്ങളുണ്ട്.അവര്‍ക്കൊക്കെയും സ്നേഹമെന്നാല്‍ ഷൈജയാണ്.....

കയറ്റിറക്കങ്ങള്‍ ഏറെ കണ്ട ജീവിതമാണ് ‍ഷൈജ എന്ന പാലിയേറ്റീവ് കെയര്‍ നഴ്സിന്റേത്. അത് കൊണ്ട് തന്നെ ചെയ്യുന്ന ജോലിക്ക് ഇനിയും പരിഗണന കിട്ടേണ്ടതുണ്ട്..അസുഖത്തിന്റെ പാടുകളും കീമോയുടെ ഭീകരതയുമൊക്കെ ഒരു കാലത്ത് ഏറെ തളര്‍ത്തിയിരുന്നു..എന്നാല്‍ ഇന്നത് 45 ക്യാന്‍സര്‍ രോഗികളെ പരിപാലിച്ചതിന്റെ ഉറപ്പാണ്...ഈ കരച്ചില്‍ അവസാനിക്കുന്നിടത്ത് ഷൈജയുടെ കരുത്ത് ആരംഭിക്കുകയാണ് ...കൂട്ടിന് ഞാനും ഒരു ക്യാപ്റ്റനാണെന്ന അത്മവിശ്വാസവും.....

MORE IN KERALA
SHOW MORE
Loading...
Loading...