കണ്ണനും കുക്കുവും മുത്തും; വൃന്ദയ്ക്ക് കൂട്ട് 3 അണ്ണാൻ കുഞ്ഞുങ്ങൾ

squirrelwb
SHARE

മൂന്ന് അണ്ണാന്‍ കുഞ്ഞുങ്ങളെ പോറ്റുന്ന ഒരു വിദ്യാര്‍ഥിനിയുണ്ട് കാസര്‍കോട് കോളിയടുക്കത്ത്. വീടിന് സമീപത്തുനിന്ന് ഒരുമാസം മുന്‍പ് ലഭിച്ച അണ്ണാന്‍ കുഞ്ഞുങ്ങളെയാണ് വൃന്ദയെന്ന ഒന്‍പതാം ക്ലാസുകാരി പരിപാലിക്കുന്നത്.  കണ്ണനും കുക്കുവും മുത്തും...വൃന്ദ നീട്ടിവിളിച്ചാല്‍ മൂന്ന് അണ്ണാന്‍ കുഞ്ഞുങ്ങള്‍ ഓടിയെത്തും. വീട്ടിലെ കുളിമുറിയുടെ ചുവരില്‍നിന്നാണ് വൃന്ദയ്ക്കും സഹോദരനും അണ്ണാന്‍ കുഞ്ഞുങ്ങളെ ലഭിച്ചത്. അമ്മയണ്ണാന്‍ ചത്തതോടെ വൃന്ദയും സഹോദരനും ചേര്‍ന്ന് അണ്ണാന്‍ കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ തീരുമാനിച്ചു. സിറിഞ്ചുവഴി പശുവിന്‍ പാല്‍ ഉള്‍പ്പെടെ നല്‍കിയുള്ള വൃന്ദയുടെ പരിചരണത്തില്‍ അണ്ണാന്‍ കുഞ്ഞുങ്ങള്‍ വളര്‍ന്നു. ഒരുമാസത്തിനിപ്പുറം എത്തിനില്‍ക്കേ മൂന്നുകുഞ്ഞുങ്ങളും ചാടിക്കളിച്ചു നടക്കുകയാണ്.  

അണ്ണാന്‍ കുഞ്ഞിനോടുള്ള സ്നേഹം കണ്ട് വൃന്ദയുടെ അച്ഛന്‍ ഭരതന്‍ നല്ലൊരു കൂടും ഉണ്ടാക്കി കൊടുത്തു. പാലും പഴവുമൊക്കെ കഴിച്ച് ഉഷാറായ അണ്ണാന്‍ കുഞ്ഞുങ്ങളെ ഒറ്റയ്ക്ക് തീറ്റയെടുക്കാറാകുമ്പോള്‍ കൂട് തുറന്നുവിടാനാണ് വൃന്ദയുടെയും സഹോദരന്‍റെയും ത ീരുമാനം. 

MORE IN KERALA
SHOW MORE
Loading...
Loading...