എട്ടാം ക്ലാസ്സില്‍ തുടങ്ങിയ ഇഷ്ടം; 150ലധികം മാവുകള്‍; പരിപാലിച്ച് അബ്ദു

mangowb
SHARE

വ്യത്യസ്ത ഇനം മാവുകളെ നട്ടു പരിപാലിച്ച് ശ്രദ്ധേയനാവുകയാണ്  കാരശ്ശേരി സ്വദേശിയായ കര്‍ഷകന്‍ അബ്ദു പൊയിലില്‍. വിദേശി, സ്വദേശി ഇനങ്ങളായ നൂറ്റിഅമ്പതോളം മാവുകളാണ് പുരയിടത്തിലുള്ളത്. 

കാരശ്ശേരി ചീപ്പാംകുഴിയിലുള്ള അബ്ദുവിന്റെ വീട്ടിലെത്തിയാല്‍ ഇതുവരെ കേട്ടിട്ടുപോലുമില്ലാത്ത നൂറ്റിഅമ്പതിലധികം മാവിനങ്ങളാണ്  തണല്‍ വിരിക്കുന്നത്. ഇതില്‍ അമ്പതെണ്ണം ഇപ്പോള്‍ തന്നെ കായ്ച്ചു കഴിഞ്ഞു.എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ത്തന്നെ അബ്ദു മാവുകളോട് ഇഷ്ടം കൂടിത്തുടങ്ങി.ബഡിംഗും ഗ്രാഫ്റ്റിംഗും നടത്തിയാണ് പുതിയ ഇനം മാവുകളുണ്ടാക്കുന്നത് .നാടന്‍ മാവുകള്‍ ഗ്രാഫ്റ്റ് ചെയ്യുന്നത് വഴി ഇവയ്ക്ക് പ്രതിരോധ ശേഷി വര്‍ദ്ധിക്കുമെന്നും ഇതാണ് നല്ല ഫലം തരുന്നതെന്നും അബ്ദു പറയുന്നു.

സിന്ദൂര്‍,ചേലന്‍,കൊഷേരി,ആപ്പിള്‍ റുമേനിയ,നീലന്‍ അങ്ങനെ നീളുന്നു തോട്ടത്തിലെ സമൃദ്ധി.ഓരോ വര്‍ഷവും വിളവെടുത്തശേഷം മാവ് വെട്ടി വൃത്തിയാക്കും.അത് കൊണ്ട് തന്നെ അടുത്ത വര്‍ഷവും ഫലം ഉറപ്പാണ്.കുട്ടികള്‍ക്കായി ബഡിംഗിനെയും ഗ്രാഫ്റ്റിംഗിനെയും കുറിച്ച് ക്ലാസുകളുമെടുത്ത് നല്‍കുന്നുണ്ട് ഈ കര്‍ഷകന്‍.

MORE IN KERALA
SHOW MORE
Loading...
Loading...