ഒറ്റയ്ക്കല്ല ഒപ്പമുണ്ട്; മാനസിക സംഘര്‍ഷം ഒഴിവാക്കാന്‍ പൊലീസ് ഇടപെടൽ

police2
SHARE

കോവിഡ് ബാധിതരായി വീടുകളില്‍ നിരീക്ഷണത്തിലുള്ളവരുടെ മാനസിക സംഘര്‍ഷം ഒഴിവാക്കാന്‍ പൊലീസ് ഇടപെടല്‍. സകല സംശയങ്ങള്‍ക്കും ഓണ്‍ലൈന്‍ മീറ്റിങുകളിലൂടെ മറുപടി നല്‍കുകയാണ് വടകര റൂറല്‍ എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം. പ്രത്യേക പരിശീലനം ലഭിച്ച അന്‍‌പതിലധികം പൊലീസുകാരും പദ്ധതിയുടെ ഭാഗമാണ് ഒറ്റയ്ക്കല്ല ഒപ്പമുണ്ട് എന്ന് ഓര്‍മപ്പെടുത്തുകയാണ്. രോഗബാധയെക്കുറിച്ചുള്ള ആശങ്കയാകട്ടെ, വ്യക്തിപരമായ പ്രശ്നങ്ങളാകട്ടെ, എന്തിനും ഇവിടെ പരിഹാരമുണ്ട്. കോവിഡ് ബാധിതരായി വീടുകളില്‍ നിരീക്ഷണത്തിലുള്ളതില്‍ പ്രത്യേക ശ്രദ്ധ വേണ്ടവര്‍ക്കാണ് സൂം മീറ്റിങ് വഴി എസ്.പിയുടെ നേതൃത്വത്തില്‍ പ്രചോദനം നല്‍കുന്നത്. സംശയനിവാരണത്തിനും സഹായത്തിനുമായി അതത് സ്റ്റേഷനുകളില്‍ ചുമതലയുള്ള പൊലീസുകാരെ നേരിട്ടും വിളിക്കാവുന്നതാണ്. രോഗബാധയുണ്ടാകുന്ന സമയത്തെ ആശങ്ക നീക്കി വേഗം രോഗമുക്തരാക്കുന്നതിനുള്ള കരുത്ത് നല്‍കുകയാണ് പൊലീസിന്റെ ലക്ഷ്യം. 

ഇരുന്നൂറിലധികം രോഗബാധിതരുമായി ഇതിനകം എസ്.പി ആശയവിനിമയം നടത്തി. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനും പ്രത്യേക പൊലീസ് കരുതലുണ്ട്. 

വിശപ്പുരഹിത കേരളത്തിന് മാതൃകയായ ആലപ്പുഴയില്‍ കോവിഡ് കാലത്തും തദ്ദേശസ്ഥാപനങ്ങളുടെ കരുതല്‍ തുടരുന്നു. നഗരസഭയിലെ 52 വാര്‍ഡുകളിലെ ആയിരത്തി നാനൂറോളം പേര്‍ക്ക് ആദ്യദിനം ഭക്ഷണമെത്തിച്ചു. യാത്രാദുരിതം അനുഭവിക്കുന്ന നഗരത്തിന്റെ കിഴക്കന്‍മേഖലയിലേക്ക് കണ്‍സ്യൂമര്‍ഫെഡിന്റെ സഹായത്തോടെ ഭക്ഷ്യകിറ്റുകളുടെ വിതരണവും തുടങ്ങി.

ആലപ്പുഴ നഗരസഭയുടെ നേതൃത്വത്തിലാണ് നഗരത്തിലെ ആറ് ഇടങ്ങളില്‍ സാമൂഹ്യഅടുക്കള ഒരുങ്ങിയത്. കോവിഡ് രോഗികൾക്കും നിർധനരായവർക്കും കിടപ്പുരോഗികൾക്കും ഭക്ഷണം സൗജന്യമാണ്. സന്നദ്ധപ്രവര്‍ത്തകര്‍ വഴിയാണ് ഭക്ഷണം വീടുകളിലെത്തിക്കുക. മുന്‍കൂട്ടി അറിയിക്കുന്ന, അര്‍ഹരായ എല്ലാവര്‍ക്കും ഭക്ഷണം എത്തിക്കും. കഞ്ഞിക്കുഴി, കരുവാറ്റ, കടക്കരപ്പള്ളി, െപരുമ്പളം പഞ്ചായത്തുകളിലെല്ലാം കമ്മ്യൂണിറ്റി കിച്ചണ്‍ സജീവമായി. 

നെഹ്റുട്രോഫി വാര്‍ഡിലെ കോവിഡ് രോഗികള്‍ക്കും നിര്‍ധനരായ ആളുകള്‍ക്കും അടിയന്തരസഹായം എന്ന നിലയിലാണ് ഭക്ഷ്യകിറ്റുകള്‍ എത്തിച്ചത്. പത്തിനങ്ങള്‍ അടങ്ങിയ കോവിഡ് കിറ്റില്‍ അവശ്യമായതെല്ലാമുണ്ട്.

കണ്‍സ്യൂമര്‍ഫെഡിന്റെ ത്രിവേണി ഒൗട്ട്ലറ്റ് വഴി കുട്ടനാട്ടിലേക്കും ഭക്ഷണവും മരുന്നും വരുംദിവസങ്ങളില്‍ എത്തിക്കും. 

MORE IN KERALA
SHOW MORE
Loading...
Loading...