സർക്കാരിനായില്ലെങ്കിൽ വാക്സീൻ വാങ്ങാൻ തയ്യാർ; കൊച്ചി മരട് നഗരസഭ

maraduwb
SHARE

കോവിഡ് വാക്സിന്‍ വാങ്ങാനായി പണം മുടക്കാന്‍ തയ്യാറാണെന്ന് കൊച്ചി മരട് നഗരസഭ. സര്‍ക്കാരിന് സാധിക്കില്ലെങ്കില്‍ നഗരസഭയുടെ തനത് ഫണ്ടില്‍ നിന്ന് വാക്സിനുള്ള തുക ചെലവഴിക്കാന്‍ അനുവദിക്കണമെന്നാണ് ആവശ്യം.  കൗണ്‍സിലില്‍ പ്രതിപക്ഷം എതിര്‍ത്തെങ്കിലും യുഡിഎഫ് നേതൃത്വം നല്‍കുന്ന ഭരണസമിതി വാക്സിന്‍ വാങ്ങാനുള്ള നടപടികള്‍ തുടങ്ങി.

മരട് നഗരസഭയില്‍ രോഗികളുടെ എണ്ണം വര്‍ധിച്ചുവരികയാണ് എട്ട് വാര്‍ഡുകള്‍ പൂര്‍ണമായും അടച്ചു. ഇതുവരെ വാക്സിന്‍ ലഭിക്കാത്തവരും ഏറെയുണ്ട്. ഒന്നാം ഘട്ടവാക്സിനെടുത്ത് രണ്ടാംഘട്ടത്തിനായി കാത്തിരിക്കുന്നവര്‍ മാത്രം മൂവായിരത്തിലേറെ വരും. അത്തരക്കാരെയെങ്കിലും പരിഗണിച്ച് നഗരസഭയ്ക്ക് നേരിട്ട് വാക്സിന്‍ വാങ്ങാന്‍ അനുവാദം നല്‍കണമെന്നാണ് ആവശ്യം.തനത് ഫണ്ടില്‍ നിന്ന് പണമെടുത്താല്‍ നഗരസഭയിലെ വികസനപ്രവര്‍ത്തനങ്ങളെയും ദൈനന്തിന ആവശ്യങ്ങളെയും ബാധിക്കും. എന്നാല്‍ അതല്ല മുന്‍ഗണനയെന്ന് ചെയര്‍മാന്‍

മുഴുവന്‍ തുകയും നഗരസഭയ്ക്ക് നേരിട്ട് എടുക്കാന്‍ സാധിച്ചില്ലെങ്കിലും വഴിയുണ്ട്.. മരട് നഗരസഭവിഷയം കൗണ്‍സിലില്‍ അവതരിച്ചപ്പോള്‍ പ്രതിപക്ഷം ഒന്നടങ്കം എതിര്‍ത്തു. കൗണ്‍സില്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. എങ്കിലും യുഡിഎഫ് ഭരിക്കുന്ന നഗരസഭ തീരുമാനവുമായി മുന്നോട്ട് തന്നെ പോവുകയാണ്. 

MORE IN KERALA
SHOW MORE
Loading...
Loading...