പെന്‍ഷന്‍ വാങ്ങാൻ വൻനിര; നിയന്ത്രണം മറന്ന് ആൾക്കൂട്ടം

pension-vizhinjam
SHARE

തിരുവനന്തപുരം വിഴിഞ്ഞം സബ് ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങാനെത്തിയവരുടെ തിരക്ക്. രാവിലെ ട്രഷറി തുറന്നപ്പോള്‍ മുതല്‍ പെന്‍ഷന്‍ വാങ്ങാനെത്തിയവര്‍ കോവിഡ് നിയന്ത്രണം മറികടന്ന് കൂട്ടംകൂടി. ഇവരെ നിയന്ത്രിക്കാന്‍ മതിയായ പൊലീസ് സ്ഥലത്തില്ലായിരുന്നു. ഒടുവില്‍ ട്രഷറി ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്ന് കൂട്ടംകൂടിയവരെ നിയന്ത്രിക്കുകയായിരുന്നു. തിരക്ക് നിയന്ത്രിക്കുന്നതിനായി അക്കൗണ്ട് നമ്പരിന്‍റെ അവസാനസംഖ്യ പൂജ്യം മുതല്‍ ഒമ്പതുവരെ വരുന്നവര്‍ക്ക് ദിവസം തിരിച്ച് പെന്‍ഷന്‍ നല്‍കുന്നതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നു.  

MORE IN KERALA
SHOW MORE
Loading...
Loading...