വാക്സീന്‍ എടുത്തെന്ന് ചിന്ത; എങ്ങനെ കിട്ടിയെന്ന് സോഷ്യല്‍ മീഡിയ; വിവാദം

chintha-jerome
SHARE

സിപിഎമ്മിന്‍റെ യുവനേതാവും യുവജനകമ്മീഷന്‍ അധ്യക്ഷയുമായ ചിന്ത ജെറോം കോവിഡ് വാക്സീന്‍ സ്വീകരിച്ച ചിത്രം പങ്കുവെച്ച് പുലിവാല് പിടിച്ചു. 45വയസിന് താഴെയുള്ളവര്‍ക്ക് വാക്സീന്‍ നല്‍കന്നത് തുടങ്ങാതിരിക്കെ, ചിന്തക്ക് എവിടുന്ന് വാക്സീ‍ന്‍ കിട്ടിയെന്ന് ചോദിച്ച് ആളുകള്‍ എഫ് ബി പോസ്റ്റിന് താഴെ എത്തി. ഇതോടെ എഫ് ബി പോസ്റ്റില്‍ ആര്‍ക്കും കമന്‍റ് ചെയ്യാവന്ന ഓപ്ഷന്‍ ചിന്ത ലോക്ക് ചെയ്തു. കോവിഡ് പ്രതിരോധ രംഗത്ത് പ്രവര്‍ത്തിക്കുന്ന തനിക്ക് വാക്സീന്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് ചിന്ത ജെറോം മനോരമ ന്യൂസ് ഓണ്‍ലൈനോട് പ്രതികരിച്ചു. യുവജനകമ്മീഷനാണ് സിഎഫ്എല്‍ടിസികളില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് മുന്‍കൈ എടുക്കുന്നതെന്നും ചിന്ത പറഞ്ഞു. സര്‍ക്കാര്‍ സെക്രട്ടറി റാങ്കിലുള്ള തനിക്ക് വാക്സീന്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഉത്തരവുണ്ടെന്നും ചിന്ത പറഞ്ഞു.

MORE IN KERALA
SHOW MORE
Loading...
Loading...