‘മാ’യുടെ മായാജാലം; മകാരം മത്തായി മണ്‍മറഞ്ഞു; ജീവിതം: വിഡിയോ

makaram-mathew
SHARE

മ. ഈ മലയാള അക്ഷരത്തിനുള്ളിലെ മാന്ത്രികത മലയാളികൾക്ക് മനസിലാക്കി കൊടുത്ത മഹാനായിരുന്നു മകാരം മാത്യു. മരത്തിന്റെ മാഹാത്മ്യം പറഞ്ഞായിരുന്നു അമ്പതാം വയസിൽ മകരത്തിലെ അരങ്ങേറ്റം. മരങ്ങളും മണ്ണും മനുഷ്യനുമെല്ലാം മകാരത്തിന്റെ മുന്നിൽ മൂർച്ചയേറിയ വിഷയങ്ങളായി.  ഏതു വിഷയത്തിലും മ എന്ന അക്ഷരത്തിൽ തുടങ്ങി മാലോകരെ വിസ്മയിപ്പിച്ചതോടെ മെല്ലെ കൊട്ടാരത്തിൽ മാത്യു മലയാളിക്ക് മകാരം മാത്യു ആയി. 1983 ൽ കണ്ണൂരിലെ മലയോര മേഖലയായ കൊട്ടിയൂരിലെ ഉരുൾപൊട്ടലിനെക്കുറിച്ചു എഴുതിയ പുസ്തകം മാമലക്കു മാനഭംഗം എന്ന പേരിൽ മാത്യു മാറ്റിയെഴുതി. ആ പുസ്തകത്തിന് അവതാരിക എഴുതിയ തീക്കൂർശി മകാരത്തിന്റെ കഴിവ് തിരിച്ചെറിഞ്ഞു രക്ഷാകർതൃ സ്ഥാനം ഏറ്റെടുത്തു. മകാരം മാത്യുവിനെ  മകാരം മത്തായി എന്ന് വിളിച്ചു. അഞ്ചു മണിക്കൂറോളം മ വെച്ചു പ്രസംഗിച്ചും മായിലൂടെ മാത്രം മറുപടി പറഞ്ഞും ജനങ്ങളെ അത്ഭുതപ്പെടുത്തി മത്തായി. വിഡിയോ കാണാം. 

തിക്കുറിശ്ശിക്ക് ഒപ്പം ഏതാനും സിനിമകളിൽ വേഷമിട്ടു. പതിമൂന്നിലധികം കവിതാപുസ്തകങ്ങള്‍ പുറത്തിറക്കിയ മാത്യു മ എന്ന അക്ഷരത്തിന്റെ മായാജാലം മലയാളിയിലേക്കെത്തിച്ചു  അവസാനം വരെ രാജ്യത്തും വിദേശത്തും വേദികൾ കീഴടക്കി മുന്നേറി. 1997-ൽ ഡൽഹി ഗുഡ്ഗാവിൽ അഞ്ച് മണിക്കൂർ മകാരപ്രസംഗം നടത്തി കൗതുകപ്രസംഗത്തിനുള്ള ലോക റെക്കോഡ് കുറിച്ചു മത്തായി. അഞ്ഞൂറ് വിഷയങ്ങൾ നിരത്തി 7 മണിക്കൂർ തുടർച്ചയായി മായിൽ പ്രസംഗിച്ചതിനു ലിംഗ ബുക്ക് ഓഫ് റെക്കോർഡ് തേടിയെത്തി. മായുടെ മാന്ത്രികത മനസിലാക്കി 'ചാൻസിലർ വേൾഡ് ഗിന്നസ് റെക്കോർഡിൽ' പേര് ചേർക്കപ്പെട്ടു. മഹത്മാ ഗാന്ധി, മദർ തെരേസ, വൈക്കം മുഹമ്മദ് ബഷീർ, മുഹമ്മദ് നബി, മാതാ അമൃതാന്ദ മയി എന്നിവരുടെ ജീവചരിത്രങ്ങളും മകാരം മത്തായി മായില് എഴുത്തു ശ്രദ്ധനേടി. മ എന്ന അക്ഷരം കൊണ്ട് മൈക്കിന് മുന്നിൽ ചിരിയുടെ മാലപ്പടക്കം തീർത്ത മകാരം കോവിഡ് കാലത്തിനു മുമ്പ് വരെ വേദികളിൽ സജീവമായിരുന്നു. ഒടുവിൽ അർബുദത്തിന് കീഴടങ്ങി ചുങ്കക്കുന്നിലെ വീട്ടിൽ വിശ്രമത്തിലായിരിക്കുമ്പോഴും മരണം വരെ മായുടെ മാന്ത്രികത മൈക്കിന് മുന്നിൽ പറയാൻ കഴിഞ്ഞില്ലല്ലോ എന്ന വിഷമം മാത്രം. എങ്കിലും മാ യോടുള്ള പ്രണയത്തിൽ പേരിട്ടമക്കൾ  മനോജും മോൺസിയും മരണസമയത്തും മുമ്പിലുണ്ടായിരുന്നതോടെ   മകാരം മത്തായിക്ക് മനസ് നിറഞ്ഞ് മടക്കം.

MORE IN KERALA
SHOW MORE
Loading...
Loading...