ആരോഗ്യവകുപ്പിന് അഗ്നിശമന സേനയുടെ ഓക്സിജൻ സിലിണ്ടറുകൾ; 1000 – 1500 ലിറ്റർ സംഭരണ ശേഷി

firewb
SHARE

 കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ആരോഗ്യവകുപ്പിന് ഓക്സിജൻ സിലിണ്ടറുകൾ നൽകാൻ അഗ്നിശമന സേന.  വിവിധ ഫയർസ്റ്റേഷനുകളിൽ നിന്ന് ശേഖരിച്ച പ്രവർത്തന യോഗ്യമായ 800 സിലിണ്ടറുകളാണ് സംസ്ഥാനത്തിനായി സേന  തയാറാക്കിയിട്ടുള്ളത്. ആദ്യഘട്ടമായി മെഡിക്കൽ ഓക്സിജൻ നിറച്ച 25 സിലിണ്ടറുകൾ ജില്ലാ മെഡിക്കൽ ഓഫിസർക്ക് കൈമാറി. 

വയനാട് ജില്ലയിലും 20 സിലിണ്ടറുകൾ   നൽകി. ജില്ലാ ആരോഗ്യവകുപ്പിന് ആകെ 75 സിലിണ്ടറുകൾ കൈമാറും. കലക്ടറുടെ ദുരന്ത നിവാരണ ഫണ്ടിൽ നിന്നു പണം ഉപയോഗിച്ചാണ് സിലിണ്ടറുകൾ നിറയ്ക്കുന്നത്.

1000 – 1500 ലീറ്റർ ഓക്സിജൻ സംഭരണ ശേഷിയാണ് ഓരോ സിലിണ്ടറുകളിലും ഉള്ളത്. ഓക്സിജൻ നിറച്ച് ലഭിക്കുന്ന മുറയ്ക്ക് സിലിണ്ടറുകൾ വരും ദിവസങ്ങളിൽ കൈമാറും. കോവിഡിന് എതിരെയുള്ള പോരാട്ടത്തിൽ ഫയർഫോഴ്സ് എല്ലാവിധ സേവനങ്ങളുമായി ഒപ്പമുണ്ടാകുമെന്നു മേധാവി ബി.സന്ധ്യ പറഞ്ഞു.

MORE IN KERALA
SHOW MORE
Loading...
Loading...