സ്വരാജ് തോറ്റതിൽ വിഷമം; ചരിത്രവിജയത്തിൽ ആവേശം; പുഷ്പനെ കണ്ട് ഷംസീർ‌; കുറിപ്പ്

shamseer-swaraj
SHARE

കൂത്തുപറമ്പ് വെടിവെയ്പ്പിൽ പരുക്കേറ്റ് 25 വർഷമായി കിടപ്പിലായ പുഷ്പനെ സന്ദര്‍ശിച്ച വിവരം പങ്കുവച്ച് തലശേരി എംഎൽഎ എ.എൻ ഷംസീർ. തൃപ്പുണിത്തുറ മണ്ഡലത്തിൽ എം. സ്വരാജ് പരാജയപ്പെട്ടത് വിഷമമുണ്ടാക്കി എന്ന് പുഷ്പൻ പറഞ്ഞതായി ഷംസീർ ഫെയ്സ്ബുക്കിൽ കുറിച്ചു. രണ്ടാമതും തലശേരിയിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് ഷംസീർ പുഷ്പനെ സന്ദർശിച്ചത്. 

കുറച്ചുനേരത്തെ സംസാരത്തിൽ നിന്നും പുഷ്പന് എന്തോ ഒരു പ്രയാസം ഉണ്ടെന്നു മനസ്സിലാക്കി അതെന്താണെന്നു ചോദിച്ചപ്പോൾ സഖാവ് എം. സ്വരാജ് പരാജയപ്പെട്ടത് ഏറെ വിഷമകരമാണെന്ന് സഖാവ് പറഞ്ഞു.. സഖാവ് സ്വരാജ് തോൽക്കാൻ പാടില്ലായിരുന്നു. എന്നിരുന്നാലും സഖാവ് പിണറായിയുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷത്തിന് കേരളജനത നൽകിയ ചരിത്രവിജയത്തിൽ സഖാവ് ഏറെ ആവേശത്തിലും സന്തോഷവാനുമാണ്. ഷംസീർ കുറിക്കുന്നു. 

കുറിപ്പിന്റെ പൂർണരൂപം: 

കൂത്തുപറമ്പിന്റെ ഇതിഹാസം ജീവിക്കുന്ന രക്തസാക്ഷി പ്രിയപ്പെട്ട സഖാവ് പുഷ്പനെ സന്ദർശിച്ചു.

കഴിഞ്ഞ 25 ലേറെ വർഷക്കാലമായി ഒരു അടുത്ത സുഹൃത്തായി പുഷ്പന്റെ കൂടെ  നിൽക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട്.. ജീവിതത്തിലുടനീളം ഇത്രയേറെ  കരുത്തും ആവേശവും നൽകിയ മറ്റൊരാളും എനിക്ക് മുന്നിലില്ല.

കുറച്ചുനേരത്തെ സംസാരത്തിൽ നിന്നും പുഷ്പന് എന്തോ ഒരു പ്രയാസം ഉണ്ടെന്നു മനസ്സിലാക്കി അതെന്താണെന്നു ചോദിച്ചപ്പോൾ സഖാവ് എം. സ്വരാജ് പരാജയപ്പെട്ടത് ഏറെ വിഷമകരമാണെന്ന് സഖാവ് പറഞ്ഞു.. സഖാവ് സ്വരാജ് തോൽക്കാൻ പാടില്ലായിരുന്നു. 

എന്നിരുന്നാലും സഖാവ് പിണറായിയുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷത്തിന് കേരളജനത നൽകിയ ചരിത്രവിജയത്തിൽ സഖാവ് ഏറെ ആവേശത്തിലും സന്തോഷവാനുമാണ്. അത് സഖാവ് പിണറായിയേയും കോടിയേരിയെയും  അറിയിക്കണം എന്ന് പറഞ്ഞേൽപ്പിച്ച സഖാവ് തലശ്ശേരിയിൽ നിന്ന് രണ്ടാമതും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിൽ ആശംസകളർപ്പിച്ചു.

MORE IN KERALA
SHOW MORE
Loading...
Loading...