വാളയാർ കേസ്; വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കുട്ടികളുടെ അമ്മ

walayar-amma
SHARE

വാളയാര്‍ കേസില്‍ സിബിെഎ അന്വേഷണം തുടങ്ങിയെങ്കിലും കേസില്‍ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് വാളയാര്‍ കുട്ടികളുെട അമ്മ ആവശ്യപ്പെട്ടു. ധര്‍മടത്ത് ലഭിച്ച വോട്ട് നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിന് ലഭിച്ച പിന്തുണയാണെന്നും അമ്മ പറഞ്ഞു.

മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മടത്ത് നിന്ന് 1753 വോട്ടാണ് വാളയാര്‍ കുട്ടികളുടെ അമ്മയ്ക്ക് ലഭിച്ചത്. നീതിക്ക് വേണ്ടിയുളള പോരാട്ടത്തിന് ലഭിച്ച പിന്തുണയാണെന്നാണ് അമ്മയുടെ പ്രതികരണം. അഞ്ഞൂറു വോട്ട് പോലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് അമ്മ പറഞ്ഞു. കുട്ടികളുടെ മരണത്തില്‍ സിബിെഎ അന്വേഷണം തുടരുന്നുവെങ്കിലും കേസില്‍ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുത്തിട്ടില്ല. ഇതിനായുള്ള സമരം തുടരും. സര്‍ക്കാരിന്റെ ചതി ഇനി മറ്റെരാരാളോട് ഉണ്ടാകരുതെന്ന് അമ്മ പറഞ്ഞു. 

സിബിെഎ ഉദ്യോഗസ്ഥര്‍ ഒരാഴ്ചയോളം അന്വേഷണത്തിന്റെ ഭാഗമായി പാലക്കാട് ഉണ്ടായിരുന്നു. കുട്ടികളുടെ മരണം കൊലപാതകമാണെന്ന് സിബിെഎയ്ക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നാണ് തോന്നുന്നതെന്ന് അമ്മ പ്രതീക്ഷ പങ്കുവച്ചു.

MORE IN KERALA
SHOW MORE
Loading...
Loading...