ജോസ് കെ മാണിയും സ്റ്റീഫനും ജയിക്കുമെന്നു പ്രവചിച്ചു; പന്തയം തോറ്റു; പാതി മീശ പോയി

poulose
SHARE

കടുത്തുരുത്തി: പാർട്ടി ചെയർമാനും പാർട്ടി നേതാവും തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. പന്തയത്തിൽ തോറ്റ കെടിയുസി (എം) ജില്ലാ പ്രസിഡന്റ് പൗലോസ് കടമ്പംകുഴിക്കു പാതി മീശ നഷ്ടം. സുഹൃത്തുക്കളുമായിട്ടാണു പൗലോസ് പന്തയം വച്ചത്. തിരഞ്ഞെടുപ്പു ഫലം വന്ന ദിവസം വൈകിട്ട് പാതി മീശ വടിച്ചു വാക്ക് പാലിച്ചു.  കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി പാലായിലും സംസ്ഥാന ജന. സെക്രട്ടറി സ്റ്റീഫൻ ജോർജ് കടുത്തുരുത്തിയിലും വൻഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും ഇല്ലെങ്കിൽ പകുതി മീശ കളയും എന്നുമായിരുന്നു പന്തയം. പൗലോസ് കേരള കോൺഗ്രസ് (എം) മുൻ ഓഫിസ് ചാർജ് ജനറൽ സെക്രട്ടറിയാണ്.

MORE IN KERALA
SHOW MORE
Loading...
Loading...