എൻചാമിക്ക് നൃത്തം ചെയ്തും ബോധവൽക്കരണം; വൈറൽ പൊലിസ്

enchamiwb
SHARE

കോവിഡ് കാലത്ത് നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിനൊപ്പം ബോധവത്കരണവും പൊലീസിന്റെ ഉത്തരവാദിത്വമാണ്. ബോധവത്കരണം ലക്ഷ്യമിട്ട്  എന്‍ജാമി 

പാട്ടിന് ചുവടുവയ്ക്കുന്ന പൊലീസുകാര്‍ ഇപ്പോള്‍ സമുഹമാധ്യമങ്ങളില്‍ വൈറലാണ്. ആ വീഡിയോ കാണാം...തടഞ്ഞ് നിര്‍ത്തിയും പേടിപ്പിച്ചും മാത്രമല്ല, പാട്ടുപാടി നൃത്തം ചെയ്തും കോവിഡ് പ്രതിരോധം സാധിക്കുമെന്ന് തെളിയിക്കുകയാണ് പൊലീസുകാര്‍. മാസ്കിന്റെയും സാമൂഹിക അകലത്തിന്റെയുമൊക്കെ ആവശ്യം പഠിപ്പിക്കാന്‍ സൂപ്പര്‍ ഹിറ്റായ എന്‍ജാമി പാട്ടുമായാണ് കാക്കിപ്പടയുടെ വരവ്.

കൊവിഡിന്റെ ആദ്യ സമയത്ത് ബ്രേക്ക് ദി ചെയിന്‍ കാംപയിന്റെ ഭാഗമായി പൊലീസ് തയാറാക്കിയ ആല്‍ബം ദേശീയതലത്തില്‍ അഭിനന്ദിക്കപ്പെട്ടിരുന്നു.

എന്നാല്‍ പുതിയ പാട്ടിന് അത്രയും അഭിനന്ദനങ്ങളില്ലങ്കിലും സമൂഹമാധ്യമങ്ങളില്‍ കാഴ്ചക്കാരേറെയാണ്.

MORE IN KERALA
SHOW MORE
Loading...
Loading...